DweepDiary.com | ABOUT US | Monday, 25 September 2023

എൻ.എസ് യു.ഐ കിൽത്താൻ യൂണിറ്റ് ഡി.സി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി

In regional BY P Faseena On 15 May 2023
കിൽത്താൻ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ. എസ്. യു.ഐ കിൽത്താൻ യൂണിറ്റ് കോൺഗ്രസ്‌ ഓഫിസിൽ നിന്നും ഡി.സി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി.
വൈദ്യുതി നിരക്ക് അരിവില വർദ്ധനവ് പിൻവലിക്കുക, വിദ്യാർത്ഥികളുടെ മുടങ്ങികിടക്കുന്ന പഠനയാത്ര നടപ്പിലാക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് എൻ. എസ്. യു.ഐസമരം നടത്തിയത്.
വിദ്യാർത്ഥികളുടെ പഠനയാത്ര സംബന്ധിച്ച വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത് തികഞ്ഞ അനാസ്ഥയാണെന്നും വിദ്യാർത്ഥികളോടു നടത്തുന്ന വെല്ലുവിളിയാണെന്നും എൻ. എസ്. യു.ഐ കിൽത്താൻ യൂണിറ്റ് ജനറൽ സെക്രട്ടറി ഒ.പി സൈദുദ്ദീൻ പറഞ്ഞു.
എൻ. എസ്. യു.ഐ കിൽത്താൻ യൂണിറ്റ് പ്രസിഡന്റ് മുജ്ത്തബ, ബി.സി.സി പ്രസിഡന്റ് റഹ്മത്തുള്ള.പി , കിൽത്താൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജലീൽ , എൻ. എസ്. യു.ഐ സംസ്ഥാന സെക്രട്ടറി മുഹമ്മദ് റമീസ്, ബുർഹാനുദ്ദീൻ, ട്രഷറർ മുഹമ്മദ് ഖാസിം, സംസ്ഥാന കോർഡിനേറ്റർ മുബിൻ സംറൂദ് എന്നിവർ സമരത്തിൽ പങ്കെടുത്തു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY