DweepDiary.com | ABOUT US | Sunday, 04 June 2023

രാഹുൽ ഗാന്ധി ഫാസിസത്തിന്റെ എതിർ മുഖം: എൻ.എസ്.യു.ഐ അമിനി

In regional BY P Faseena On 28 March 2023
അമിനി: ഭീരുത്വം മുഖമുദ്രയാക്കിയ ഫാസിസത്തിന്റെ എതിർ മുഖമാണ് രാഹുൽ ഗാന്ധിയെന്ന് അമിനി യൂത്ത് കോൺഗ്രസ്‌. രാഹുൽ ഗാന്ധി യുടെ ധീരമായ ശബ്ദം ഇന്ത്യൻ ഫാസിസത്തെ എത്രത്തോളം ഭയപ്പെടുത്തുന്നുവെന്ന് തെളിയിക്കുന്നതാണ് അയോഗ്യനാക്കിയ നടപടി. കേന്ദ്ര സർക്കാരിന്റെ പ്രവർത്തി ഇരുട്ട്കൊണ്ട് ഓട്ടയടക്കുന്നതിന് തുല്യമാണെന്നും അത് രാഹുൽ ഗാന്ധിയെ കൂടുതൽ കരുത്തുറ്റതാക്കുകയേ ഉള്ളൂവെന്നും എൻ. എസ്.യു.ഐ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ അഭിപ്രായപ്പെട്ടു.
യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ഉപാധ്യക്ഷൻ സാദിക്ക് അലി സ്വാഗതവും അമിനി ബി.സി.സി പ്രസിഡന്റ്‌ എം.സി നാസിം ഉദ്ഘടനവും ചെയ്തു. എൻ.ബർകത്തുള്ള, പി. കെ അബ്ദുസലാം , എം. സദഖത്തുള്ള, പി. എ ഷെയ്ഖ് അബ്ദുറഹ്മാൻ, തുടങ്ങിയവർ സംസാരിച്ചു..

SHARE YOUR FEEDBACK

RECENT IN THIS CATEGORY