DweepDiary.com | ABOUT US | Friday, 26 April 2024

വെയ്റ്റിങ്ങ് ലിസ്റ്റില്‍ യാത്രചെയ്ത യാത്രക്കാരെ കപ്പലില്‍ നിന്ന് ഇറക്കി

In regional BY Admin On 18 April 2014
കില്‍ത്താന്‍(18.4.14):- ഇന്ന് രാവിലെ ഇവിടെ എത്തിയ എം.വി.മിനിക്കോയി കപ്പലില്‍ നിന്ന് വെയ്റ്റിങ്ങ് ലിസ്റ്റിലും ടിക്കറ്റില്ലാതെയും യാത്രചെയ്തവരെ ഇറക്കി. കപ്പല്‍ ഷെഡ്യൂള്‍ പ്രകാരം രണ്ട് ദിവസം വൈകിയോടുന്ന കപ്പല്‍ ഇന്ന് രാവിലെയായിരുന്നു കില്‍ത്താനിലെത്തിയത്. കപ്പല്‍ മംഗലാപുരം പോകുന്നതിനാല്‍ വൈകുന്നേരമാണ് യാത്രക്കാരെ കയറ്റിയത്.ബിത്ര, ചെത്ത്ലാം വഴിയാണ് കപ്പല്‍ കില്‍ത്താനിലെത്തിയത്. കപ്പലില്‍ അനുവധിച്ചതിനേക്കാളും യാത്രക്കാരെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കാന്‍ ക്യാപ്റ്റന്‍ നിര്‍ബന്ധിതനായി തീര്‍ന്നു. ഇതിനായി കില്‍ത്താന്‍ പോര്‍ട്ട് അസിസ്റ്റന്റിന്റേയും സ്റ്റേഷന്‍ ഹൗസ് ഓഫീസറുടേയും സഹായം തേടി. പരിശോധനയില്‍ വെയ്റ്റിങ്ങ് ലിസ്റ്റിലുള്ളവരും ടിക്കറ്റില്ലാത്തവരും യാത്ര ചെയ്യുന്നതായി കണ്ടെത്തി. ചെത്ത്ലാത്ത് കില്‍ത്താന്‍ ദ്വീപുകളില്‍ നിന്നുള്ള വരായിരുന്നു ഇവര്‍. ഇവരെ കില്‍ത്താനിലേക്ക് ഇറക്കി. ഇതില്‍ പരീക്ഷ എഴുതേണ്ട വിദ്യാര്‍ത്ഥികള്‍ വരെയുണ്ട്. തെരെഞ്ഞെടുപ്പിന് വോട്ട് ചെയ്യാനായി നിര്‍ബന്ധിച്ച് കൊണ്ട് വന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ച് പോകാന്‍ ടിക്കറ്റില്ലാ. ഈ വിദ്യാര്‍ത്ഥികള്‍ക്കായി ക്യൂ നില്‍ക്കാന്‍ ഒരു രാഷ്ടീയ പാര്‍ട്ടിയും തയ്യാറുമല്ല. ഇതിനെ തുടര്‍ന്ന് ജെട്ടിയില്‍ നേരിയ സംഘര്‍ഷം നിലനിന്നിരുന്നു. രാത്രി 8 മണിയോടെകപ്പല്‍ മംഗലാപുരത്തിലേക്ക് തിരിച്ചു.
എല്ലാ ദ്വീപുകളിലും ജെട്ടിയില്‍ പോലീസ് ചെക്പോസ്റ്റ് ഉണ്ടായിരിക്കെ വെയ്റ്റിങ്ങ് ലിസ്റ്റിലുള്ള വരേയും ടിക്കറ്റില്ലാത്തവരേയും കയറ്റിവിട്ടതിനെതിരെയാണ് നാട്ടുകാര്‍ പ്രശ്ന മുന്നയിച്ചത്. വെയ്റ്റിങ്ങ് ലിസ്റ്റ് ടിക്കറ്റ് പോലീസ് ചെക്ക് ചെയ്തതും യാത്രക്കാര്‍ നാട്ടുകാര്‍ക്ക് പ്രദര്‍ശിപ്പിച്ചു. മംഗലാപുരത്തിലേക്കുള്ള 20 ഓളം ചെത്ത്ലാത്ത് സ്വദേശികളും അത്രയും കില്‍ത്താന്‍ സ്വദേശികളടേയും യാത്ര ഇതോടെ മുടങ്ങി.
വെക്കേഷന്‍ സമയത്തെ യാത്രാ ക്ലേശം പരിഹാരമില്ലാതെ തുടരുന്ന അവസ്ഥയാണ് നാം കാണുന്നത്. ടിക്കറ്റ് കൊടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ക്യൂ നില്‍ക്കുന്ന സമ്പ്രദായം തുടരുന്നു...

SHARE YOUR FEEDBACK

RECENT IN THIS CATEGORY