അസ്ഹർ ഫൈസി കണ്ണിപ്പുര കിൽത്താൻ ദ്വീപ് ഖാളി
കിൽത്താൻ : കിൽത്താൻ ദ്വീപിൽ പുതിയ ഖാളിമാരെയും ഖത്തീബുമാരെയും തിരഞ്ഞെടുത്തു. കെ പി അഹ്സർ ഫൈസിയാണ് പുതിയയതായി ചുമതലയേറ്റെടുത്ത ഖാളി. ഇന്നലെ രാത്രി ചേർന്ന മതകാര്യ മേഖലയിലെ പൗര പ്രമുഖരുടെ യോഗത്തിലാണ് ഐക്യകണ്ഠേന തിരഞ്ഞെടുപ്പ് നടന്നത്. ശംഊൻ ഫൈസിയുടെ വിയോഗത്തോടെ ഖാളി സ്ഥാനം ഒഴിവ് വന്നതോടെയാണ് പുതിയ തിരഞ്ഞെടുപ്പ് നടന്നത്. കെ പി അബ്ദുന്നാസർ ഫൈസി, പി ടി മുഹമ്മദ് ഫൈസി എന്നിവരെ നാഇബ് ഖാളിമാരായും തിരഞ്ഞെടുക്കപ്പെട്ടു. ഖത്തീബുമാരായി അബ്ദുറഊഫ് ഫൈസി എ, അഷ്റഫ് ഫൈസി പി സി, ജസീർ ഖാൻ ബാഖവി എൻ പി എന്നുവരെയും തിരഞ്ഞെടുത്തു. നാട്ടിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇ.എ.കോയാബാഖവിയുടെ ദുആയോടു കൂടിയാണ് യോഗം ആരംഭിച്ചത്. സമാധാനപരമായാണ് യോഗം അവസാനിച്ചത്.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- അൽ മദീനയിൽ വിവിധ തൊഴിലവസരങ്ങൾ; ഇൻ്റർവ്യൂ നാളെ മുതൽ വിവിധ ദ്വീപുകളിൽ
- തളിര് കൂട്ടായ്മ കിൽത്താനിൽ ബീച്ച് ക്ളീനിംഗിന് തുടക്കം കുറിച്ചു
- ലക്ഷദ്വീപിൽ നിന്ന് മംഗലാപുരത്തേക്ക് വെസ്സൽ സർവ്വീസ് ആരംഭിക്കുന്നു ; ആദ്യ സർവ്വീസ് വ്യാഴാഴ്ച്ച
- പരാതിയിൽ കഴമ്പില്ല; കാത്തോൻ ജ്വല്ലറി തുറന്നു
- ടെൻറ്സിറ്റി പദ്ധതി സർക്കാർഉപേക്ഷിക്കണം; ഐ എൻ എൽ