DweepDiary.com | ABOUT US | Wednesday, 01 May 2024

സുഗന്ധഗിരി മരംമുറി കേസിൽ ഫൈസലിന്റെ ഉറ്റ സുഹൃത്ത് ഷജ്ന കരീം സസ്പെൻഡിൽസസ്പെ

In main news BY Web desk On 18 April 2024
കല്പറ്റ : വയനാട് സുഗന്ധഗിരിയിലെ അനധികൃത മരംമുറി കേസിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ വനംവകുപ്പിന്റെ നടപടി. മരംമുറി തടയുന്നതിൽ അനാസ്ഥ കാണിച്ചതായി കണ്ടെത്തിയ സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്ന കരീം ഉൾപ്പടെ മൂന്ന് പേരെ സസ്പെൻഡ് ചെയ്തു. സർക്കാർ താൽപര്യം സംരക്ഷിക്കുന്നതിൽ ഡി.എഫ്.ഒയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഉദ്യോഗസ്ഥർക്കെതിരെ നടപടി കടുപ്പിക്കാനാണ് സർക്കാർ നീക്കം.
ലക്ഷദ്വീപ് എം പി മുഹമ്മദ്‌ ഫൈസലിന്റെ അടുത്ത സുഹൃത്താണ് 2സസ്പെൻഡ് ചെയ്യപ്പെട്ട ഷജ്ന കരീം. 2019 -22 കാലയളവിൽ ആറളം വന്യജീവി സങ്കേതത്തിലെ ഇൻസ്‌പെക്ഷൻ ബംഗ്ലാവിൽ ഫൈസൽ 23 തവണ രഹസ്യ സന്ദർശനം നടത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. ദേശീയ അന്വേഷണ ഏജൻസി ഇതു സംബന്ധിച്ച് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ആറളം കൂടാതെ ഷജ്ന കരീം ജോലി ചെയ്തിരുന്ന ഡിവിഷനുകളിലും ഫൈസൽ ഇടക്കിടെ സന്ദർശനം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. കേസിന്റെ അന്വേഷണം മുഹമ്മദ്‌ ഫൈസലിലേക്കും നീളുമോ എന്ന അഭ്യൂഹം ശക്തമാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY