DweepDiary.com | ABOUT US | Tuesday, 30 April 2024

ലക്ഷദ്വീപിൽ നാളെ കടൽ പ്രക്ഷുബ്ദമാവാൻ സാധ്യത; ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്‌

In main news BY Web desk On 16 April 2024

കവരത്തി : ലക്ഷദ്വീപ് തീരപ്രദേശങ്ങളിൽ നാളെ 17-04-2024 ( ബുധനാഴ്ച ) രാത്രി 11.30 വരെ കടൽ പ്രക്ഷുബ്ധമാകാനും ഉയർന്ന തിരമാലകൾ (0.5 - 1.4മീറ്റർ വരെ) ഉണ്ടാകുവാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ബോട്ട്, വള്ളം, മുതലായവ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും ഇവ തമ്മിൽ സുരക്ഷിത അകലം പാലിച്ച് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകി. കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ ഒഴിവാക്കണമെന്നും തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കേണ്ടതാണെന്നും ലക്ഷദ്വീപ് ദുരന്ത നിവാരണ അതോറിറ്റി പ്രത്യേകം അറിയിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY