കൽപ്പേനിയിൽ പ്രചരണത്തിന് വരുന്നതിനിടെ മുഹമ്മദ് ഫൈസൽ ബോട്ടിൽ നിന്ന് വീണു
കൽപ്പേനി : കൽപ്പേനി ദ്വീപിൽ പ്രചരണത്തിന് എത്തിയ എൻ സി പി (എസ് ) സ്ഥാനാർഥി മുഹമ്മദ് ഫൈസൽ ബോട്ടിൽ നിന്ന് കാൽ തെന്നി കടലിൽ വീണു. ജെട്ടിയുടെ അടുത്താണ് സംഭവം നടന്നത്. കാൽ തെന്നി വീണ ഫൈസലിനെ പ്രവർത്തകർ പിടിച്ചു കയറ്റുകയായിരുന്നു.