DweepDiary.com | ABOUT US | Thursday, 02 May 2024

കോഴിക്കോടില്‍ കാരുണ്യഭവനം- തണലിന്റെ ഒരുകോടി രൂപയുടെ രൂപരേഖ പദ്ധതി പ്രകാശനം ചെയ്തു

In main news BY Admin On 16 October 2017
ചെത്ത്ലാത്ത്- തണല്‍ സാമുഹ്യ സേവന സംഘത്തിന്റെ പുതിയ പദ്ധതിയുടെ രൂപരേഖാ പ്രകാശനം വെളിയംകോട് മഹല്ല് കമ്മിറ്റി കണ്‍വീനര്‍ ശ്രീ.യൂസഫ് ഹാജി നിര്‍വ്വഹിച്ചു. തണല്‍ സംഘടനയുടെ മൂന്നാം വാര്‍ഷിക പരിപാടിയുടെ വേദിയിലാണ് പ്രകാശനം നിര്‍വ്വഹിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്താണ് തണലിന്റെ സ്വപ്ന പദ്ധതി സ്ഥാപിക്കാനൊരുങ്ങുന്നത്. ഖാസിം വലിയുള്ളാഹി ചാരിറ്റബിള്‍ എന്ന പേരിലാണ് സൗധം പണിയുന്നത്. കൂടാതെ ദ്വീപുകാരായ ആളുകള്‍ വന്‍കരയില്‍ മരിക്കുകയാണെങ്കില്‍ അവരുടെ മയ്യിത്ത് മറവ് ചെയ്യാനുള്ള സ്ഥലം കൂടി ഈ പദ്ധതിയിന്റെ താഴെ വരുമെന്നും സംഘാടകര്‍ പറഞ്ഞു. ഒരു കോടി ചെലവാണ് ഈ പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്. ലക്ഷദ്വീപിലെ മുഴുവന്‍ ജനങ്ങളുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY