DweepDiary.com | ABOUT US | Saturday, 27 April 2024

(പരിസ്ഥിതി ദിന സ്പെഷ്യൽ) ഒരു കുട്ടി ജനിച്ചാല്‍ ഒരു (കട)ചക്ക മരം വെക്കാമോ?

In environment BY Admin On 05 June 2020
കടചക്ക നമ്മുടെ ഔദ്യോഗിക വൃക്ഷം എന്ന്‍ പറഞ്ഞിട്ടെന്താ കാര്യം? ഈ അല്‍ഭുത കനി വെച്ച്പിടിപ്പിക്കാന്‍ ആരും തയ്യാറാവുന്നുല്ലെന്ന് മാത്രമല്ല ഉള്ളത് വെട്ടി മാറ്റുകയാണ് ദ്വീപന്‍ തലമുറ. എന്നാല്‍ ശാസ്ത്രജ്ഞര്‍ക്ക് ഇവ അമൂല്യമാണ്. കാരണം ഭക്ഷ്യ സുരക്ഷ ഒരുക്കുന്നതില്‍ ഈ ചെടിക്കുള്ള സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്. മള്‍ബറിയുടെ കുടുംബത്തില്‍പ്പെട്ട നമ്മുടെ കടച്ചക്കയുടെ ശാസ്ത്രനാമം ആര്‍ട്ടോകാര്‍പ്പസ് ആള്‍ടിലിസ് (Artocarpus altilis) എന്നാണ്. പ്രമുഖ ശാസ്ത്ര പ്രസിദ്ധീകരണമായ New Scientist കടച്ചക്കയെക്കുറിച്ച് പറയുന്നത് എന്താണണോ, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവയുടെ കലവറയാണ് കടച്ചക്ക. സോയയിൽ ഉള്ളതിനെക്കാൾ ഉയർന്ന അളവിൽ അമിനോ ആസിഡും ഇതിലുണ്ട്. മൂന്നുകിലോ വരുന്ന ഒരുകടച്ചക്കയിൽ അഞ്ചുപേരടങ്ങുന്ന കുടുംബത്തിന് ആവശ്യമായ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. വ്യത്യസ്ത വിഭവങ്ങളാണ് ഇതുകൊണ്ട് ഉണ്ടാക്കുന്നത്. content from: www.dweepdiary.com
ദ്വീപ് രാഷ്ട്രങ്ങളിലും ദ്വീപുകളിലുമാണ് കടച്ചക്ക വളരാന്‍ ഉചിതമായ സ്ഥലം. ഏത് കാലാവസ്ഥയിലും എളുപ്പം ഉണ്ടാകുന്ന കടച്ചക്ക പസഫിക്ക് ദ്വീപുകളിലാണ് വ്യാപകമായി ഉപയോഗിക്കുന്നത്. ഭക്ഷ്യ സുരക്ഷാ ഭീതിയുള്ള പലരാജ്യങ്ങളും കടച്ചക്കമരങ്ങൾ വച്ചുപിടിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ചിലയിടങ്ങളിൽ ഒരു കുഞ്ഞ് പിറന്നാൽ ഒരുകടച്ചക്കമരം നടുന്ന പതിവുപോലുമുണ്ട്. ആ കുഞ്ഞിന്റെ ജീവിതത്തിലുടനീളം മരം ഭക്ഷ്യസുരക്ഷ നൽകും എന്ന വിശ്വാസമാണത്രേ ഇതിനുള്ള പ്രധാന കാരണം. അധികം പരിചരണമില്ലാതെ എവിടെയും എളുപ്പത്തിൽ വളരുന്ന ഒന്നാണ് കടച്ചക്കമരം. നൂറോളം ഇനങ്ങൾ ഇതിലുണ്ടെന്നാണ് കരുതുന്നത്.
നമ്മുടെ പൂര്‍വീകര്‍ നട്ടു പിടിപ്പിച്ച ഈ ഫലവൃക്ഷങ്ങള്‍ ഇന്നും 'കായ്നിധികളായ്' വിലസുന്നത് നമ്മുടെ അനുഭവമാണല്ലോ? കൃഷിയേയും നമ്മുടെ പഴമയേയും സ്നേഹിക്കുന്നവര്‍ ഒന്ന്‍ പരീക്ഷിച്ച് നോക്കൂ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY