ഫൈസലിന്റെ അറസ്റ്റും ജനപ്രതിനിധികളില്ലാത്ത ലക്ഷദ്വീപും: രാഷ്ട്രീയ സംഘർഷങ്ങൾ നൽകുന്ന പാഠം

കാലാവധി കഴിഞ്ഞ പഞ്ചായത്ത്, അയോഗ്യനാക്കപ്പെട്ട പാര്‍ലമെന്റ് മെമ്പര്‍ - ലക്ഷദ്വീപ് എന്ന ഭൂപ്രദേശവുമായി ഇന്ത്യാ ഗവണ്‍മെൻ്റിനുണ്ടായിരുന്ന ജനപ്രതിനിധികള്‍ മുഖേനയുള്ള ബന്ധം ഇപ്പോള്‍ പൂജ്യത്തിലാണ്.
2009 ല്‍ നടന്ന രാഷ്ട്രീയ സംഘര്‍ഷത്തില്‍ മുൻ എം.പി ഫൈസലടക്കം 37 പേര്‍ പ്രതിയായ കേസില്‍ ഫൈസലിന്റെ സഹോദരനടക്കം നാല് പേര്‍ക്ക് പത്ത് വര്‍ഷം തടവ്ശിക്ഷ വിധിച്ച ജില്ലാ കോടതി നടപടിയെ അംഗീകരിക്കുന്നു. എന്നാൽ പ്രതികളെ രണ്ട് പ്രത്യേക ഹെലികോപ്റ്ററില്‍ കണ്ണൂര്‍ ജയിലിലേക്ക് എത്തിക്കുന്നതടക്കമുള്ള നീക്കങ്ങൾ പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന് ഭരണകൂടത്തിന് മുന്‍കൂര്‍ ധാരണയുള്ളത് പോലെ തോന്നിക്കുന്നു. ഹൈക്കോടതിയിൽ കേസ് തുടർന്നുകൊണ്ടിരിക്കെ തിടുക്കപ്പെട്ട് ലക്ഷദ്വീപ് എം.പിയെ അയോഗ്യനാക്കിയ നടപടിയും കൂടിച്ചേരുമ്പോൾ ഫൈസലിന്റെ അറസ്റ്റിനെ സംശയത്തോട് കൂടിയല്ലാതെ നോക്കിക്കാണാന്‍ സാധിക്കില്ല. ജനവിരുദ്ധ നടപടികളുടെ പേരിൽ കുപ്രസിദ്ധനായ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പട്ടേലിന്റെ പ്രതികാര നടപടിയായി ഇതിനെ വിലയിരുത്തുന്ന നിരീക്ഷകർ ധാരാളമുണ്ട്.
2022 ആഗസ്റ്റില്‍ നടന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഉദ്ഘാടന ചടങ്ങിനിടയില്‍ പട്ടേലിന്റെ ഭരണത്തില്‍ പൊറുതിമുട്ടുന്ന ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രതിഷേധസൂചകമായി ഫൈസൽ സ്റ്റേജില്‍ നിന്ന് ഇറങ്ങിപോയത് മുതല്‍ പലരീതിയിലും ലക്ഷദ്വീപ് എം.പി വേട്ടയാടപ്പെടുന്നുണ്ടായിരുന്നു എന്ന യാഥാര്‍ത്ഥ്യം മാറ്റിനിര്‍ത്തിക്കൊണ്ട് ഇതൊരു വധശ്രമകേസിന്റെ വിധിയായി മാത്രം കാണുക പ്രയാസമാണ്.
കോൺഗ്രസ് പ്രവര്‍ത്തകനും പാര്‍ട്ടി പ്രസിഡന്റ് ഹംദുള്ളാ സഈദിന്റെ സഹോദരി ഭര്‍ത്താവുമായ പടന്നാത സാലിക്കെതിരെ എന്‍.സി.പി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിനുള്ള ശിക്ഷ എന്ന നിലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആഘോഷിക്കുന്ന കോടതി വിധികൂടിയാണ് ഇതെന്നുള്ള കാര്യം ഫാസിസത്തിനെതിരെ ലക്ഷദ്വീപില്‍ നടക്കുന്ന പോരാട്ടങ്ങള്‍ ഐക്യത്തോടെയാകും എന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്.
1990 കളിലും 2000 ത്തിലുമായി ആന്ത്രോത്ത് ദ്വീപില്‍ നടന്ന അക്രമപ്രവര്‍ത്തനങ്ങള്‍ കൂടി കണക്കിലെടുത്ത് തുടര്‍ച്ചയായി നടന്നുകൊണ്ടിരുന്ന രാഷ്ട്രീയ അക്രമസംഭവങ്ങളിൽ ഇതേതാണ്ട് അവസാനത്തേതായിരുന്നു എന്ന് വേണം കരുതാൻ. കോഴിക്കോട്ടുകാരനായ മുഹമ്മദലി വക്കീൽ മുതൽ പരസ്യമായി വസ്ത്രാക്ഷേപം നടത്തപ്പെട്ട കല്‍പേനിക്കാരിയായ സ്ത്രീകളടക്കം എല്ലാവരും ഈ രാഷ്ട്രീയ സംഘർഷങ്ങളുടെ ഇരകളാണ്. ലക്ഷ്വദ്വീപിലെ അനാരോഗ്യകരമായ കക്ഷിരരാഷ്ട്രീയ മൽപിടുത്തങ്ങളെ വിചാരണക്ക് വെക്കേണ്ട സന്ദർഭം കൂടിയാണിത്.
രാഷ്ട്രീയ പകപോക്കലുകളവസാനിക്കുമ്പോള്‍ ദ്വീപുകാര്‍ക്കെന്താണ് ബാക്കി ലഭിക്കുന്നത് എന്ന ചോദ്യമുണ്ട്. ജനപ്രതിനിധികളിലൂടെയുള്ള പ്രാതിനിധ്യം പൂര്‍ണമായും വിഛേദിക്കപ്പെട്ട ഒരു കോളനിയുടെ സ്വഭാവം മാത്രമുള്ള പ്രദേശമായി മാറിയതിന്റെ ക്രെഡിറ്റ് ആരാണ് ഏറ്റെടുക്കാന്‍ തയ്യാറാവുക? ഇവിടെ നാമമാത്ര ജനാധിപത്യം പോലും ഇല്ലാതായിരിക്കുകയാണിപ്പോൾ.
ലക്ഷദ്വീപ് പട്ടേലിന് പൂര്‍ണാധികാരമുള്ള ഒരു പ്രദേശമാണ് ഇപ്പോൾ. സ്വയംഭരണമടക്കമുള്ള ആവശ്യങ്ങളുയര്‍ത്തി പുതിയ പാതയിലൂടെ സഞ്ചരിക്കാനുറച്ച എന്‍.സി.പി ഇന്ന് വലിയ പ്രതിസന്ധിയിലാണ്. ഫൈസല്‍ അയോഗ്യനാക്കപ്പെട്ടതോട് കൂടി അടുത്ത എം.പി സ്ഥാനം ഏതാണ്ട് ഉറപ്പിച്ച കോണ്‍ഗ്രസ് പാര്‍ട്ടി പക്ഷെ സ്വയംഭരണത്തിലും പണ്ടാരം ലാന്‍ഡ് വിഷയത്തിലുമുള്ള നിലപാടുകള്‍ ഇനിയും വ്യക്തമാക്കേണ്ടതുണ്ട്.
ഒരു ജനപ്രതിനിധിയും ഇല്ലാത്ത ഒരു പ്രദേശമായി ലക്ഷദ്വീപ് മാറിയ സ്ഥിതിക്ക് ബിത്രയില്‍ നിന്നും ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതടക്കമുള്ള നടപടികള്‍ ത്വരിതഗതിയിലാകും എന്ന കാര്യം പേടിക്കണം. അതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നുവരണം. ഇല്ലെങ്കിൽ നാളെ ഓരോ ദ്വീപും സമാന നടപടികൾ നേരിടേണ്ടിവരും.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഹംദുള്ള സഈദ് എന്ന രാഷ്ട്രീയ പ്രവര്‍ത്തകന് വളരെ വലിയ ഉത്തരവാദിത്വമാണുള്ളത്. ഭാരത് ജോഡോ യാത്ര ലക്ഷദ്വീപില്‍ നടത്താനൊരുങ്ങുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ ലക്ഷദ്വീപിനെ ഐക്യപ്പെടുത്താൻ സാധിച്ചില്ലെങ്കില്‍ പുതിയൊരു എം.പി ക്ക് വേണ്ടി കാത്തിരിക്കുന്ന ലക്ഷദ്വീപ് എങ്ങനെയുള്ളതായിരിക്കും എന്നത് കാത്തിരുന്ന് കാണേണ്ടി വരും.
ആഘോഷങ്ങളും പരസ്പരം ചെളി വാരിയെറിയലും അരങ്ങ് തകർക്കുമ്പോൾ ഒരു കാര്യം ഓർമപ്പെടുത്തേണ്ടതുണ്ട്. ലക്ഷദ്വീപ് ഭരണകൂടം അവരുടെ തീരുമാനങ്ങളില്‍ നിന്ന് ഒരല്‍പം പോലും പിന്നോട്ട് പോയിട്ടില്ല. 3000ത്തോളം പേരെ ജോലിയില്‍ നിന്ന് പിരിച്ച്‌വിട്ടും ദ്വീപുകാരുടെ ഭൂമി തര്‍ക്കഭൂമിയായി മാറ്റിയ പ്രശ്‌നങ്ങളടക്കം ഒരുപാട് കടുത്ത പ്രതിസന്ധികൾ ഉണ്ട്. ദ്വീപുകാർ നേരിടുന്ന നീറുന്ന പ്രശ്നങ്ങൾക്ക് ഇതുവരെയും ഒരു പരിഹാരം ഉണ്ടായിട്ടില്ല. അത്‌കൊണ്ട് തന്നെ ലക്ഷദ്വീപിനെ സംബന്ധിച്ചിടത്തോളം ഇനി പോരാടാന്‍ ആരാണ് മുന്നില്‍ നില്‍ക്കുക എന്നതാണ് പ്രധാനം. അതല്ലാതെ ആധികാരമില്ലാത്ത പോസ്റ്റിലേക്ക് തിരഞ്ഞെടുപ്പ് നടത്തുക എന്നത് ഒരു സാധാരണ ലക്ഷദ്വീപുകാരനെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ള ഒരു കാര്യമല്ല. സമൂലമായ ഫാസിസ്റ്റ് അധിനിവേശത്തെ ഫലപ്രദമായി ചെറുക്കുക എന്നതാണ് പ്രധാനം.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- സ്കൂള്‍ യൂണിഫോമില്‍ പിടിച്ച് പ്രകോപിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍
- മിനിക്കോയ് വിദ്യാര്‍ത്ഥി സമരം പരിഹാരം കാണണം
- ദ്വീപ് ഡയറിയുടെ പ്രതിബദ്ധത ദ്വീപുജനതയോടു മാത്രം: കക്ഷിരാഷ്ട്രീയം ഞങ്ങളുടെ അജണ്ടയല്ല
- ഫൈസലിന്റെ അറസ്റ്റും ജനപ്രതിനിധികളില്ലാത്ത ലക്ഷദ്വീപും: രാഷ്ട്രീയ സംഘർഷങ്ങൾ നൽകുന്ന പാഠം
- സി.പി.ഐ നേതാക്കളുടെ അറസ്റ്റും ലക്ഷദ്വീപിലെ ഭരണ വ്യവസ്ഥയിലെ പിഴവുകളും