DweepDiary.com | ABOUT US | Friday, 26 April 2024

ലക്ഷദ്വീപിന്റെ സഭയിൽ ആദ്യ ബിജെപി അംഗം ഇനി കെ എൻ കാസ്മികോയ

In Politics BY Admin On 04 September 2019
ചെത്ലത്: ദ്വീപിലെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും മുൻ എക്സിക്യൂട്ടീവ് മജിസ്ട്രറ്റുമായ കെ.എൻ. കാസ്മിക്കോയ സ്ഥാനം രാജിവെച്ച് ബി.ജെ.പിയിൽ അംഗത്വമെടുത്തു. നിലവിൽ ലക്ഷദ്വീപ് ഡിസ്ട്രിക്ട് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മെമ്പറാണദ്ദേഹം. വിപ്പ്‌ നിയമം ഇല്ലാത്തതിനാൽ സഭയിലെ ആദ്യ ബിജെപി അംഗം എന്ന വിശേഷണം ഇദ്ദേഹത്തിനായി. ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ അദ്ദേഹം പാർട്ടി പ്രസിഡൻറ് സ്ഥാനത്തു നിന്ന് രാജിവെച്ചെങ്കിലും സ്വീകരിക്കാതെ കോൺഗ്രസ് നീട്ടിക്കൊണ്ടു പോവുകയായിരുന്നു.

എക്സികുട്ടീവ് മജിസ്ട്രേറ്റ് സ്ഥാനത്തു നിന്നു വിരമിച്ച ശ്രീ. കാസ്മിക്കോയ കോൺഗ്രസ്‌ അനുകൂല ഉദ്യോഗസ്ഥ സംഘടനയായ ലക്ഷദ്വീപ് എംപ്ലോയീസ് പരിഷത്തിന്റെ മുൻ സംസ്ഥാന പ്രസിഡണ്ടായിരുന്നു. ഗ്രന്ഥ കർത്താവ് കൂടിയായ അദ്ദേഹം രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും ഡിസ്ട്രിക്ട് പഞ്ചായത്ത് മെമ്പറുമാണദ്ദേഹം.

പ്രധാനമന്ത്രി മോദി ജിയുടെ വികസന പദ്ധതികളാണ് തന്റെ ബി.ജെ.പി പ്രവേശനത്തിന കാരണമായതെന്ന് ശ്രീ. കാസ്മിക്കോയ പറഞ്ഞു. കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിൽ പുരോഗതി ഉണ്ടാവുന്നതിന് ബി.ജെ.പിക്ക് ശക്തി വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ലക്ഷദ്വീപ് ബിജെപി ഉപാദ്ധ്യക്ഷൻ ഡോ മാപ്ലാട്ട്‌ കോയമ്മ കോയയാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY