ചരിത്രം കുറിച്ച് ലക്ഷദ്വീപ് ജൂനിയർ ഫുട്ബോൾ ടീം - സെമിയിൽ
ആന്തമാനിൽ വെച്ച് നടക്കുന്ന അറുപത്തേഴാമത് നാഷണൽ സ്കൂൾ ഗെയിംസിൽ ജൂനിയർ ഫുട്ബോൾ മത്സരത്തിൽ ലക്ഷദ്വീപ് സെമിയിലെത്തി. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ ഉത്തർപ്ര ദേശിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ലക്ഷദ്വീപിന്റെ സെമി പ്രവേശനം. നേരെത്തെ ക്വാർട്ടറിൽ നവോദയ വിദ്യാലയയെ ഒന്നിനെതിരെ നാല് ഗോളുകൾ നേടി തകർപ്പൻ ജയത്തോടെയാണ് ലക്ഷദ്വീപ് ക്വാർട്ടറിൽ കടന്നത്. നാളെ നേതാജി സ്റ്റേഡിയത്തിൽ വെച്ചാണ് സെമി ഫൈനൽ അരങ്ങേറുന്നത്.