ലക്ഷദ്വീപ് സ്‌കൂള്‍ ഗെയിംസിന് അമിനിയില്‍ തുടക്കം

അമിനി: 32ാമത് ലക്ഷദ്വീപ് സ്‌കൂള്‍ ഗെയിംസിന് അമിനിയില്‍ തുടക്കം. അമിനി ഷഹീദ് ജവാന്‍ മുത്തുക്കോയ മെമ്മോറിയല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടറും അമിനി ഡെപ്യൂട്ടി കലക്ടറുമായ പിയൂ മൊഹന്തി ഡാനിക്‌സ് കായികമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കായികതാരങ്ങളുടെ മാര്‍ച്ച് പാസ്സോടെ പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമായി.
പത്ത് ദ്വീപുകളില്‍ നിന്നായി 678 താരങ്ങളാണ് പങ്കെടുക്കുന്നത്. 498 ആണ്‍ക്കുട്ടികളും 180 പെണ്‍ക്കുട്ടികളുമാണ് മേളയുടെ ഭാഗമാകുന്നത്. ഏറ്റവും കുറവ് താരങ്ങള്‍ ബിത്രയില്‍ നിന്നാണ്.
പത്ത് ദ്വീപുകളില്‍ നിന്നായി 678 താരങ്ങളാണ് പങ്കെടുക്കുന്നത്. 498 ആണ്‍ക്കുട്ടികളും 180 പെണ്‍ക്കുട്ടികളുമാണ് മേളയുടെ ഭാഗമാകുന്നത്. ഏറ്റവും കുറവ് താരങ്ങള്‍ ബിത്രയില്‍ നിന്നാണ്.