നാഷണല്‍ യൂത്ത് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്: ഗോള്‍ഡില്‍ തിളങ്ങി മുബസ്സിന മുഹമ്മദ്
ഉടുപ്പി: കര്‍ണാടകയിലെ ഉടുപ്പിയില്‍ നടക്കുന്ന 18ാമത് ദേശീയ യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മുബസ്സിന മുഹമ്മദിന് സ്വര്‍ണം. ലോങ് ജമ്പില്‍ 5.83 മീറ്റര്‍ ചാടിയാണ് മുബസ്സിന സ്വര്‍ണം നേടിയത്. ഇതോടെ ഏപ്രില്‍ 22ന് ഉസ്ബാക്കിസ്താനിലെ താജ്ഖണ്ഡില്‍ നടക്കുന്ന അഞ്ചാമത് ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പിനും മുബസ്സിന യോഗ്യത നേടി.
മാര്‍ച്ച് 10 മുതലാണ് 18ാമത് ദേശീയ യൂത്ത് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയത്. 12ന് മത്സരം സമാപിക്കും. മാര്‍ച്ച് 11നും 12നും ഹെപ്റ്റാതലണ്‍ മത്സരങ്ങള്‍ നടക്കും.ഹെപ്റ്റാതലണിലും മുബസ്സിന മത്സരിക്കും. ലോങ് ജമ്പില്‍ മുബസ്സിന മാത്രമാണ് ഏഷ്യന്‍ മത്സരത്തിലേക്ക് യോഗ്യത നേടിയത്. 5.81 ആയിരുന്നു ഏഷ്യന്‍ മത്സരത്തിലേക്കുള്ള യോഗ്യത എന്നാല്‍ 5.83 ചാടിയാണ് മുബസ്സിന സ്വര്‍ണം നേടിയത്.
പരിക്ക് കാരണം പരിശീലനം കുറഞ്ഞതും ഉടുപ്പിയിലെ കാലാവസ്ഥയും മുബസ്സിന പ്രതീക്ഷിച്ച രീതിയില്‍ മത്സരിക്കാന്‍ കഴിഞ്ഞില്ല എന്നും. ഇനി നടക്കുന്ന ഹെപ്റ്റാതലണില്‍ മുബസ്സിന മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും കോച്ച് അഹമ്മദ് ജവാദ് ദ്വീപ് ഡയറിയോട് പറഞ്ഞു.