DweepDiary.com | ABOUT US | Saturday, 14 December 2024

അതിരുവിട്ട വിജയ മതിഭ്രമം അരുത് - ബി. അബ്ദുൽ ഗഫൂർ മുസ്ലിയാർ

In religious BY Web desk On 04 June 2024
അഗത്തി: നാടും നാട്ടാരും പ്രതീക്ഷയോടെ കാത്തിരുന്ന ജനവിധിയിൽ മതിമറന്ന് നമ്മുടെ ഉള്ളകം വികാരത്തിനടിമപ്പെട്ട് ക്രമസമാധാനം നഷ്ടപ്പെടുത്തരുതെന്ന് അഗത്തി സുന്നി ജുമാമസ്ജിദ് നാഇബ് ഖാളി ബി. അബ്ദുൽ ഗഫൂർ മുസ്ലിയാർ.
"ഇന്ത്യൻ പാർലിമെന്ററി ഇലക്ഷന്റെ വിജയ പ്രഖ്യാപനദിനമാണല്ലോ നാളെ... നാടും നാട്ടാരും പ്രതീക്ഷയോടെ കാത്തിരുന്ന ജനവിധിയിൽ മതിമറന്ന് നമ്മുടെ ഉള്ളകം വികാരത്തിനടിമപ്പെട്ട് ക്രമസമാധാനം നഷ്ടപ്പെടുത്തുന്ന സാഹചര്യമുടലെടുക്കരുത്. നമ്മുടെ രാഷ്ട്രീയം ഇസ്ലാമാണ്. ഇസ്‌ലാമികേതര ആഘോഷാഹ്ല‌ാദ ചെയ്തികൾ നാം മുസ്ലിമീങ്ങളിൽ ഉണ്ടാവരുത്. ഭരണ സിരാകേന്ദ്രത്തിലക്ക് ആര് ആനയിക്കപ്പെട്ടാലും നമ്മുടെ സമുദായ സംരക്ഷണം ഉറപ്പ് വരുത്തണം." - ബി. അബ്ദുൽ ഗഫൂർ മുസ്ലിയാർ ഖാളി, സുന്നി ജുമാ മസ്‌ജിദ്, അഗത്തി

SHARE YOUR FEEDBACK

RECENT IN THIS CATEGORY