DweepDiary.com | ABOUT US | Saturday, 14 December 2024

എ.ഐ. മുത്തുകോയ തങ്ങൾ മെമ്മോറിയൽ അവാർഡ് സമ്മേളനം ഓഗസ്റ്റ് 26ന്

In religious BY Web desk On 22 July 2024
ആലുവ: സയ്യിദ് എ.ഐ. മുത്തുകോയ തങ്ങൾ യൂണിവേഴ്സൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിരിക്കുന്ന ഈ വർഷത്തെ എ.ഐ. മുത്തുകോയ തങ്ങൾ മെമ്മോറിയൽ അവാർഡ് സമ്മേളനം ആഗസ്റ്റ് 26 തിങ്കളാഴ്ച നടക്കും.
സമ്മേളനത്തിന്റെ പ്രധാന ആകർഷണമായ സൂഫി ഗാനാലാപന മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവരിൽ നിന്ന് എൻട്രികൾ ക്ഷണിച്ചു. 18 മുതൽ 45 വയസ്സുവരെയുള്ള പുരുഷന്മാർക്ക് സൂഫി ഗാനാലാപന മത്സരത്തിൽ പങ്കെടുക്കാം. ശുദ്ധമലയാളം, ജസരി, അല്ലെങ്കിൽ അറബി മലയാളം ഭാഷകളിൽ എഴുതപ്പെട്ട സൂഫി ചിന്തകളും അപദാനങ്ങളും ഉൾക്കൊള്ളുന്ന ഗാനങ്ങളായിരിക്കണം. മത്സരാർത്ഥിക്ക് സഹഗായകനേയും ഒരു ദഫ് വാദകനെയും ടീമിൽ ഉൾപ്പെടുത്താം. ഇല്ലാതെയും പങ്കെടുക്കാം. 5 മുതൽ 10 മിനുട്ട് വരെയാണ് സമയപരിധി. ഇതിൽ കുറയുകയോ കൂടുതലാകാനോ പാടില്ല. താത്പര്യമുള്ളവർ 2 മിനിറ്റിൽ കൂടാത്ത ആലപിക്കുന്ന വീഡിയോ ജൂലൈ 31 ന് മുമ്പായി വാട്സാപ്പ് നമ്പറിൽ (9447465418, 9496377517) അയക്കണം.
തെരഞ്ഞെടുക്കപ്പെടുന്ന 20 പേർക്ക് ആലുവ കുന്നത്തേരിയിൽ നടക്കുന്ന സൂഫി ഗാനാലാപന മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽ പങ്കെടുക്കാം. ഗാനങ്ങളുടെ വരികളും വിവരണങ്ങളും ആഗസ്റ്റ് 15ന് മുൻപ് സമർപ്പിക്കണം. രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 5 പേരിൽ നിന്നും 1, 2, 3 സ്ഥാനങ്ങൾ നിർണ്ണയിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9447465418, 9496377517

SHARE YOUR FEEDBACK

RECENT IN THIS CATEGORY