DweepDiary.com | ABOUT US | Saturday, 27 April 2024

ഒരുമിച്ച് കടലില്‍ പോയി ഒരാളെ കാണാതായി - കടമത്തില്‍ തെരെച്ചില്‍ തുടരുന്നു

In main news BY Admin On 23 November 2015
കടമത്ത് (23/11/2015): ഇന്ന്‍ രാവിലെ ബോട്ടില്‍ മല്‍സ്യ ബന്ധത്തിന് പോയ സംഘത്തിലെ ഒരാളെ കാണാതായി. കടമത്ത് മല്‍സ്യബന്ധന ബോയക്ക് (FAD-Fish Aggregating Device) സമീപം മീന്‍പിടിക്കവെ കാലാവസ്ഥ മോശമാവുകയും കടല്‍ ക്ഷോപിക്കുകയും ചെയ്തതോടെ സംഘം കടമത്തിലേക്ക് തിരിക്കുകയായിരുന്നു. സംഘാംഗങ്ങള്‍ ശക്തമായ മഴയില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ഒരു താര്‍പായില്‍ മൂടിപ്പുതച്ച് കിടന്നു. കുഞ്ഞിച്ചെറ്റ ജബ്ബാര്‍ എന്നയാള്‍ മഴയത്ത് ബോട്ട് നിയന്ത്രിക്കുകയായിരുന്നു. അരമണിക്കൂറോളം കഴിഞ്ഞ് ബോട്ട് നിയന്ത്രണം വിട്ട് ഓടുന്നതായ് മനസിലാക്കിയ സംഘാംഗങ്ങള്‍ പുറത്തു വന്ന്‍ നോക്കുമ്പോള്‍ ബോട്ട് ഡ്രൈവറില്ലാതെ തനിയെ ഓടുന്നതായി കണ്ടു. ഉടനെ ബോട്ട് നിര്‍ത്തി പ്രദേശത്ത് മുങ്ങി നോക്കിയെങ്കിലും ജബ്ബാറിനെ കണ്ടില്ല. അഗത്തി ദ്വീപുകാരുടെ ഉടമസ്ഥതയിലുള്ള സീ റോസ് എന്ന ബോട്ടിലാണ് ഈ ദാരുണ സംഭവം ഉണ്ടായത്. ബോട്ടിലുള്ളവര്‍ കടമത്ത് പോര്‍ട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ തെരെച്ചില്‍ സംഘം മേഖലയിലേക്ക് എത്തുകയായിരുന്നു. നാളെ കോസ്റ്റ് ഗാര്‍ഡ് സ്ഥലത്തെത്തും. ജബ്ബാറിനെ ഇതുവരെ കണ്ടെത്താനായില്ല. ജബ്ബാറിന് വേണ്ടി കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനയിലാണ് കടമത്തിലെ ജനങ്ങള്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY