DweepDiary.com | ABOUT US | Saturday, 27 April 2024

കലാമേളയ്ക്ക് വര്‍ണാഭമായ തുടക്കം

In main news BY Admin On 22 November 2015
കവരത്തി(22.11.15):- ലക്ഷദ്വീപിലെ ഏറ്റവും വലിയ കലാമേളയ്ക്ക് വര്‍ണാഭമായ തുടക്കം. 5-ാം യു.ടി.ലെവല്‍ കലോല്‍സവം കലാജാഥയോടെ തുടങ്ങി. വൈകുന്നേരം 3 മണിക്ക് കലാജാഥ കളക്ടര്‍ ശ്രീ.അശോക് കുമാര്‍.IAS ഫ്ലാഗോഫ് ചെയ്തു. നിറപ്പകിട്ടാര്‍ന്ന കലാജാഥ സ്കൂള്‍ സ്റ്റേഡിയത്തില്‍ നിന്ന് തുടങ്ങി പ്രധാന സ്റ്റേജില്‍ അവസാനിച്ചു. ശേഷം 7 മണിക്ക് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥനയോടെ ഉത്ഘാടന ചടങ്ങുകള്‍ ആരംഭിച്ചു. പരിപാടി അ‍ഡ്മിനിസ്ട്രേറ്റര്‍ ശ്രീ.വിജയ് കുമാര്‍.IAS ഉത്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഡയരക്ടര്‍ ശ്രീ.എ.ഹംസ പരിപാടിക്ക് സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പാള്‍ ശ്രീമതി.സുബൈദാ പരിപാടിയുടെ വിശദീകരണം നടത്തി. ശ്രീ.എം.കെ.ലുഖ്മാനുല്‍ ഹഖീം, എസ്.എം.സി. ചെയര്‍മാന്‍, ശ്രീമതി.പി.പി.റസിയാ ബീഗം, ചെയര്‍പേഴ്സണ്‍, ശ്രീ.എന്‍.ബര്‍ക്കത്തുള്ള, വൈസ് ചീഫ് കൗണ്‍സിര്‍ തുടങ്ങിയവര്‍ പരിപാടിക്ക് ആശംസയര്‍പ്പിച്ച് സംസാരിച്ചു. പ്രസിഡന്റ് കം ചീഫ് കൗണ്‍സിലര്‍ ശ്രീ.ആച്ചാട അഹമദ് ഹാജി മുഖ്യ പ്രഭാഷണം നടത്തി.തുടര്‍ന്ന് മുഖ്യാത്ഥിതിയായി എത്തിയ ലക്ഷദ്വീപ് എം.പി.ശ്രീ.പി.പി.മുഹമ്മദ് ഫൈസല്‍ സദസ്യരെ അഭിസംബോധന ചെയ്തു സംസാരിച്ചു. പരിപാടിക്ക് കളക്ടര്‍ ശ്രീ.അഷോക് കുമാര്‍.IAS അധ്യക്ഷത വഹിച്ചു. എഡ്യുക്കേഷന്‍ ഓഫീസര്‍ ശ്രീ.യൂസഫ് പാളി പരിപാടിക്ക് നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY