DweepDiary.com | ABOUT US | Friday, 26 April 2024

ഈ ഭാവി അധ്യാപികയുടെ ജീവന്‍ നമ്മുടെ കൈയിലാണ്. (വായിക്കാതെ സ്കിപ് ചെയ്യരുത്)

In main news BY Admin On 05 April 2015
കൊച്ചി/ ആന്ത്രോത്ത്: ആന്ത്രോത്ത് ദ്വീപിലെ മത്താരപ്പുര ഹസ്സന്‍റെയും കദിയാമ്മാട ഖൌലത്തിന്റെയും മകള്‍ ഹസനത്ത് ബീഗം എന്ന ഇരുപത്തിയൊന്നുകാരി കേരളത്തിലേക്ക് കപ്പല്‍ കയറിയത് നല്ലവണ്ണം പഠിച്ച് ഒരു അധ്യാപികയാവാനായിരുന്നു. മൂവാറ്റുപ്പുഴയിലെ അല്‍-അസ്ഹര്‍ കോളേജില്‍ നിന്നും രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള തന്‍റെ ഡി.എഡ്. ട്രൈനിങ്ങ് കഴിയുന്നതും കാത്ത് മാതാപിതാക്കള്‍ സ്വപ്നം നെയ്യുമ്പോയാണ് വിധിയുടെ ഭയാനക രൂപം ഈ സുന്ദരിയേയും തേടി എത്തുന്നത്. എപ്ലാസ്റ്റിക് അനിമീയ എന്ന ഗുരുതരമായ രോഗം അവളുടെയും കുടുംബത്തിന്റെയും കിനാക്കളെ തച്ചുടച്ചിരിക്കുകയാണ്. മനുഷ്യശരീരത്തില്‍ ഒമ്പതോ പത്തോ ദിവസം കൂടുമ്പോള്‍ നമ്മുടെ പഴയ രക്തകോശങ്ങള്‍ നശിച്ച് പുതിയവ ഉണ്ടാകും എന്നാല്‍ ഈ രോഗം പുതിയ രക്തകോശങ്ങള്‍ രൂപപ്പെടുന്നത് തടയുകയും വളരെ പെട്ടെന്ന് രോഗപ്രതിരോധ ശേഷിയെ തകര്‍ത്ത് രോഗിയെ അപാകടാവസ്ഥയിലേക്ക് നയിക്കും. മജ്ജ മാറ്റിവെക്കലാണ് ഇതിനുള്ള ഏക ചികില്‍സ. ഏതാണ്ട് 20 ലക്ഷം രൂപയാണ് ഈ ശസ്ത്രക്രിയയുടെ ചെലവ്. ദിവസവും 8000 രൂപയുടെ മരുന്ന്‍ കുട്ടിക്ക് നല്‍കാന്‍ പാടുപെടുന്ന ഹസനത്തിന്‍റെ കുടുംബം ഇത്രയും പണം എങ്ങനെ സംഘടിപ്പിക്കുമെന്നറിയാതെ വിധിയുടെ മുമ്പില്‍ മരവിച്ച് നില്‍ക്കുകയാണ്.

നമ്മള്‍ എത്ര പണം വെറുതെ കളയുന്നു. മനസിന്‍റെ അകത്തട്ടില്‍ അല്‍പമെങ്കിലും കാരുണ്യമുള്ളവര്‍ പ്രാര്‍ത്ഥയ്ക്കൊപ്പം നമ്മളാല്‍ കഴിയുന്ന സഹായം നല്‍കി അവളെ സഹായിക്കാം. പ്രിയ വായനക്കാരെ, മുക്കിലും മൂലയിലും ചിതറിക്കിടക്കുന്ന ക്ലബുകാരെ, യുവജനങ്ങളെ, രാഷ്ട്രീയ സംഘടനകളെ നിങ്ങള്‍ ഈ പെങ്ങളെ ഏറ്റെടുക്കാന്‍ അപേക്ഷ. വളരെ ചെറിയ സംഖ്യയെങ്കിലും ബാങ്ക് വരേപോയ് ഡെപ്പോസിറ്റ് ചെയ്യാന്‍ നാണിക്കണ്ട.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 8289 903 723, 9495 841 723

പണം അയക്കേണ്ട നമ്പര്‍:
മുഹമ്മദ് റാഫി കെ
99522210004759 (സിന്‍ഡിക്കറ്റ് ബാങ്ക്, ആന്ത്രോത്ത്)
IFSC Code: SYNB0009952


മുഹമ്മദ് റാഫി കെ
20026442907 (സ്റ്റേറ്റ് ബാങ്ക്, കവരത്തി)
IFSC Code: SBIN00005080

SHARE YOUR FEEDBACK

RECENT IN THIS CATEGORY