DweepDiary.com | ABOUT US | Saturday, 27 April 2024

ബേപ്പൂരിലും ലക്ഷദ്വീപിന് മാത്രമായൊരു വാര്‍ഫ്

In main news BY Admin On 24 February 2015
കോഴിക്കോട് (03/02/2015): കൊച്ചിയിലെ ഡെഡിക്കേറ്റഡ് വാര്‍ഫിന് ശേഷം ലക്ഷദ്വീപുകരുടെ ചിരകാല അഭിലാഷം പൂവണിയാന്‍ പോകുന്നു. ദ്വീപുകാരന്‍റെ പ്രാചീന വ്യാപാര തുറമുഖമായ ബേപ്പൂരിലും ലക്ഷദ്വീപിന് മാത്രമായൊരു വാര്‍ഫ് നിര്‍മ്മിക്കാനുള്ള 2010 ലെ കരാര്‍ പ്രകാരമുള്ള നടപടികള്‍ ആരംഭിച്ചു. 2010'ല്‍ കേരള സര്‍ക്കാരും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും ഏര്‍പ്പെട്ട കരാര്‍ പ്രകാരം സമര്‍പ്പിത വാര്‍ഫും അനുബന്ധ സൌകര്യങ്ങളും ഒരു ഗോഡൌണും നിര്‍മ്മിക്കും. ഇതിനായി പൊതുജനങ്ങളില്‍ നിന്നുള്ള അഭിപ്രായ ശേഖരണം കഴിഞ്ഞിരിക്കുകയാണ്. ബേപ്പൂരിലെ പഴയ വാര്‍ഫിനോട് ചേര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് ജെട്ടിവരെ 200 മീറ്റര്‍ നീളത്തിലും 20 മീറ്റര്‍ വീതിയിലും വാര്‍ഫ് ഉയരും. വാര്‍ഫിന് 20 കോടിയും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഏതാണ്ട് 30 കോടിയുമാണ് കണക്കാക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY