DweepDiary.com | ABOUT US | Friday, 26 April 2024

ലക്ഷദ്വീപില്‍ ആദ്യമായി കൃത്രിമ ബീജസങ്കലനം വഴി പശു

In main news BY Admin On 22 February 2015
കല്‍പേനി: മൃഗപരിപാലന വകുപ്പിലെ ഡോക്ടര്‍ അക്ബര്‍ കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്‍റ് വഴി ബീജം ദ്വീപിലെത്തിച്ചപ്പോള്‍ അത് ലക്ഷദ്വീപിന്‍റെ ചരിത്രമാകുമെന്ന് നിനച്ചിരുന്നില്ല. ലക്ഷദ്വീപിലെ ആദ്യ കൃത്രിമ ബീജ സങ്കലനത്തിന് നേതൃത്വം വഹിക്കുക വഴി മൃഗ പരിപാലന മേഖലയില്‍ നിര്‍ണ്ണായകമായ മാറ്റമാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരീക്ഷണാര്‍ത്ഥം അക്കര വീട്ടില്‍ ആറ്റക്കോയയുടെ പശുവിലാണ് ബീജം നിക്ഷേപിച്ചത്. ഗര്‍ഭിണിയായ പശു നല്ല ആരോഗ്യമുള്ള കുട്ടിക്ക് ജന്മം നല്‍കി. സംഭവം വന്‍വിജയമായതോടെ ഡോ അക്ബര്‍ നാട്ടിലെ പല പശുക്കളിലും ഇത് നടപ്പിലാക്കി തുടങ്ങി. അത്യുല്‍പാദന ശേഷിയും മികച്ച രീതിയില്‍ പാലുല്‍പ്പാദിപ്പിക്കുന്നതുമായ ഇനങ്ങളെ ഇതുവഴി ഉണ്ടാക്കാമെന്ന് അദ്ദേഹം പ്രസ്താവിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഗുണനിലവാരമുള്ള ബീജങ്ങള്‍ കേരള ലൈവ് സ്റ്റോക്ക് ശേഖരിക്കുന്നത്.

ഡോ. അക്ബറിന് അഭിനന്ദനങ്ങള്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY