DweepDiary.com | ABOUT US | Saturday, 27 April 2024

ലക്ഷദ്വീപിലെ ആദ്യ തെരുവ് നാടകത്തിന്‍റെ വിജയവുമായി പ്രൈമറി വിദ്യാര്‍ത്ഥികള്‍

In main news BY Admin On 02 February 2015
ചെത്ലാത് (25/01/2015): ലക്ഷദ്വീപിന്‍റെ ചരിത്രത്തില്‍ തെരുവ് നാടകം ഒന്നോ രണ്ടോ നടന്നിട്ടുണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ ആദ്യമായാണ്. അതും പ്രൈമറി ക്ലാസുകളിലെ കൊച്ചു മാലാഖമാര്‍. സീനിയര്‍ സെക്കന്‍ഡറി സ്കൂളിന്‍റെ അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ അധ്യാപക പരിശീലനത്തിനായി എത്തിയ അധ്യാപക-വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ഏകദിന ശില്‍പശാലയുടെ ഭാഗമായാണ് തെരുവ് നാടകം സംഘടിപ്പിക്കപ്പെട്ടത്. "പുതുതലമുറയ്ക്ക് നഷ്ടമാവുന്ന വായനാ സംസ്കാരം" എന്ന ആശയത്തിലാണ് ശില്‍പശാല അരങ്ങേറിയത്. ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടന്ന ശില്‍പശാല, എസ്‌എസ്‌എയുടെ റിസോയ്സ് പെയ്സണ്‍ ശ്രീ ശൌക്കത്തലി എ നിര്‍വ്വഹിച്ചു. തുടര്‍ന്ന് സംഘം തിരിഞ്ഞ് കുട്ടികള്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. മുദ്രാവാക്യ നിര്‍മ്മാണം, പ്ലകാര്‍ഡുകള്‍, നാടക രചന, ചിത്ര രചന, നോട്ടെസുകള്‍ തുടങ്ങി ഒട്ടനവധി ഉല്‍പന്നങ്ങള്‍ തയ്യാറാക്കി. കവരത്തിയിലെ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിലെ (DIET) ലക്ചര്‍മാരായ ശ്രീ മിര്‍സാദ്, ശ്രീ ഹസന്‍ എന്നിവര്‍ മൂല്യനിര്‍ണയം നടത്തി അഞ്ചാം ക്ലാസിലെ വിദ്യാര്‍ത്ഥികളായ flaming birds വിജയികളായി പ്രഖ്യാപിച്ചു. പിന്നീട് കുട്ടികളും അദ്ധ്യാപകരും ദ്വീപിലെ പ്രധാന നാല്‍കവലകളില്‍ തെരുവ് നാടകം അവതരിപ്പിച്ചു. ആദ്യം ശ്രദ്ധിക്കാതിരുന്ന നാട്ടുകാര്‍ വിദ്യാര്‍ത്ഥികള്‍ മാത്രം സജീവമായി അവതരിപ്പിക്കുന്നത് കണ്ട് കൂട്ടം കൂടുകയായിരുന്നു.

അധ്യാപക വിദ്യാര്‍ത്ഥികളായ ശ്രീ സിഫാറത്ത് ഹുസൈന്‍ ചെത്ലാത്, ശ്രീ മുഹമ്മദ് ആരിഫ് അമിനി, ശ്രീ മുഹമ്മദ് ആശിഖ് അമിനി തുടങ്ങിയവരെ നാട്ടുകാര്‍ അഭിനന്ദിച്ചു. സ്ഥലം പോലീസ് കോണ്‍സ്റ്റബിളും കലാകാരനുമായ ശ്രീ അബ്ദുള്‍ റഹ്മാന്‍ എന്ന ഔരിയാണ് നാടകത്തിന് തിരക്കഥയും മേല്‍നോട്ടവും നല്‍കിയത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY