DweepDiary.com | ABOUT US | Friday, 26 April 2024

ബിത്ര സ്കൂളിലെ ഗസ്റ്റ് അധ്യാപകര്‍ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ

In main news BY Admin On 22 November 2014
ബിത്ര(22.11.14):- മാന്യമായ ശമ്പളം ലഭിക്കാതെ ബിത്ര സ്കൂളില്‍ ജോലിചെയ്യുന്ന അഞ്ചോളം ഗസ്റ്റ് അധ്യാപകര്‍ കൂട്ട അവധിയില്‍ പ്രവേശിച്ച വാര്‍ത്ത ദ്വീപ് ഡയറി നല്‍കിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. തുടര്‍ന്ന് ഈ അധ്യാപകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ദ്വീപിലെ സോഷ്യല്‍ മീഡിയകള്‍ സജീവമായി. I Stand for Bitra GSBS എന്ന് ഉല്ലേഖനം ചെയ്ത പ്രോഫൈല്‍ ചിത്രം ഉള്‍പ്പെടുത്തിയാണ് ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് ഉപഭോക്താക്കള്‍ രംഗത്തെത്തിയത്. ഇതോടെ ഈ അധ്യാകപര്‍ക്ക് ജനങ്ങളുടെ കൂടുതല്‍ പിന്‍തുണ ലഭിച്ച് കൊണ്ടിരിക്കുന്നു. ഇവിടെ ജോലിചെയ്യുന്ന ഗസ്റ്റ് അധ്യാപകര്‍ക്ക് മാസം 3000 രൂപയോളമാണ് ലഭിക്കുന്നത്. ബിത്രയുടെ പ്രത്യേക ഭൂമിശാസ്ത്ര കിടപ്പ് പരിഗണിച്ച് ശമ്പളം ഉയര്‍ത്തണമെന്നാണ് അധ്യാപകരുടെ ആവശ്യം. ഇത്രയും അധ്യാപകര്‍ അവധിയിലായതിനാല്‍ പലവിഷയങ്ങളും പഠിപ്പിക്കാന്‍ അധ്യാപകരില്ലാതായി. എട്ടാം തരം വരെയാണ് ഇവിടെ ക്ലാസ്സുള്ളത്. വിദ്യാഭ്യാസ അവകാശ നിയയമ പ്രകാരം (Right to Education) ഓരോ വിദ്യാര്‍ത്ഥിക്കും പഠിക്കാനുള്ള അവകാശം ഉറപ്പ് വരുത്തണമെന്ന നിയമമാണ് ഇവിടെ ലങ്കിച്ചിരിക്കുന്നത്. അധ്യാകപരുടേയും വിദ്യാര്‍ത്ഥികളുടേയും ഈ ന്യായമായ അവകാശം നേടിയെടുക്കാന്‍ ഭാഗവാക്കാകാനും ഐക്യദാര്‍ഡ്യത്തോട് സഹകിരിക്കാനും NSUI സ്റ്റേറ്റ് കമ്മിറ്റിയും Lak Beach Byz ഉം ദ്വീപ് ഡയറിയോട് പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY