DweepDiary.com | ABOUT US | Saturday, 27 April 2024

യാത്രാ ബോട്ടിടിച്ച് കപ്പലിന്റെ വാതില്‍ തകര്‍ന്നു

In main news BY Admin On 22 September 2014
കവരത്തി(22.09.14):- ഇന്നലെ കവരത്തിയിലെത്തിയ എം.വി കവരത്തി കപ്പലിലേക്ക് യാത്രക്കാരുമായി പോയ സര്‍ക്കാര്‍ ബോട്ട് 'പൂക്കുഞ്ഞി' കപ്പലിന്റെ എമ്പാര്‍ക്കേഷന്‍ വാതിലില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ വാതില്‍ തകരാറിലായി. ഇതോടെ വാതില്‍ അടക്കാന്‍ ആവാതെ കപ്പല്‍ ജീവനക്കാര്‍ വിഷമത്തിലായി. വാതിലടക്കാതെ യാത്ര തുടരുന്ന കപ്പലിലേക്ക് ശക്തമായ തിരമാല ഇരച്ച് കയറുകയാണ്. വാതില്‍ അടക്കുകയാണെങ്കില്‍ തന്നെ തുറക്കുന്ന കാര്യം അസാധ്യമെന്ന് ജീവക്കാര്‍ പറഞ്ഞു. ഇന്ന് കപ്പല്‍ കടമത്ത്, കില്‍ത്താന്‍, ചെത്ത്ലാത്ത്, ബിത്ര ദ്വീപുകളില്‍ എത്തേണ്ടതാണ്. കപ്പലിന്റെ തുടര്‍ പരിപാടികള്‍ അനിശ്ചിതത്വത്തിലായേക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY