DweepDiary.com | ABOUT US | Friday, 26 April 2024

ഭരണകൂടത്തിന്റെ ഹര്‍ജി അടുത്ത തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും

In main news BY P Faseena On 06 February 2023
ന്യൂഡല്‍ഹി: ലക്ഷദ്വീപ് മുന്‍ എം.പി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിനെതിരെ ഭരണകൂടം സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി അടുത്ത തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും. എം.പിക്കെതിരെയുള്ള കുറ്റം മരവിപ്പിച്ച നടപടി മുന്‍കാല വിധികള്‍ക്കെതിരെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത വാദിച്ചു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി എന്ന കാര്യം മാത്രമാണ് കോടതി പരിഗണിച്ചതെന്നും തുഷാര്‍ മേത്ത പറഞ്ഞു.
മുന്‍വിധിയോടെയാണ് എതിര്‍ കക്ഷിയുടെ വാദങ്ങളെന്ന് ഫൈസലിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ് വാദിച്ചു. കേസില്‍ കോടതിക്ക് മുന്‍വിധികളില്ലാ എന്ന് ജസ്റ്റിസ് കെ.എം ജോസഫ് പറഞ്ഞു. ഇതോടെയാണ് കേസ് തിങ്കളാഴ്ച്ച വാദം കേള്‍ക്കാനായി മാറ്റിവെച്ചത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY