അഡ്മിനിസ്ട്രേറ്റർക്കെതിരെ പരസ്യമായി പ്രതികരിക്കാന്‍ ധൈര്യമുണ്ടോ?: ഹംദുള്ള സഈദിനെ വെല്ലുവിളിച്ച് അഡ്വ. കെ.പി മുത്തുക്കോയ

കവരത്തി: മുന്‍ എം.പി ഫൈസല്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ പരസ്യമായി പ്രതികരിച്ചത് പോലെ സംസാരിക്കാന്‍ എല്‍.ടി.സി.സി പ്രസിഡന്റ് ഹംദുള്ള സഈദിനെ അഡ്വ. കെ.പി മുത്തുക്കോയ വെല്ലുവിളിക്കുന്ന ശബ്ദ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. 1967ൽ പി.എം സഈദ് തിരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച സ്വത്ത് വിവരകണക്ക് തന്റെ പക്കലുണ്ടെന്നും അതേസമയം ഹംദുള്ള സഈദ് രണ്ട് തിരഞ്ഞെടുപ്പ് ഘട്ടത്തിലും സമര്‍പ്പിച്ച ആസ്തി സര്‍ട്ടിഫിക്കറ്റുകളും തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ ഫൈസൽ പറഞ്ഞ പോലെ ഹംദുള്ള പരസ്യമായി പറഞ്ഞാൽ കാണിച്ചു തരാമെന്നും മുന്‍ ബി.ജെ.പി ഉപാധ്യക്ഷന്‍ കൂടിയായ കെ.പി മുത്തുക്കോയയുടെ പേരില്‍ പ്രചരിക്കുന്ന ഓഡിയോ സന്ദേശത്തില്‍ പറയുന്നു. ഈ
വിഷയത്തിൽ പ്രതികരണം തേടി ദ്വീപ് ഡയറി പ്രതിനിധി മുത്തുക്കോയയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല.
താന്റെ സ്വത്തു വിവരങ്ങൾ സുതാര്യമായി എല്ലായിടത്തും വ്യക്തമാക്കിയിട്ടുള്ളതാണ്. ഏത് അന്വേഷണത്തിന് താൻ തയ്യാറാണ് എന്നും ഒന്നും മറച്ചു പിടിക്കാൻ ഇല്ല എന്ന് ഹംദുള്ള സഈദ് ദ്വീപ് ഡയറിയോട് പറഞ്ഞു.
അച്ചടക്കലംഘനത്തെ തുടര്‍ന്ന് ലക്ഷദ്വീപ് ബി.ജെ.പി സംസ്ഥാന വൈസ്പ്രസിഡന്റും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവുമായ അഡ്വ. കെ.പി മുത്തുക്കോയയെ കഴിഞ്ഞമാസം പാര്‍ട്ടിയില്‍ നിന്ന് രണ്ട് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിക്ക് അപകീര്‍ത്തി ഉണ്ടാക്കും വിധം ഫോട്ടോ പങ്കുവെച്ചത് സംബന്ധിച്ച വിഷയത്തിലായിരുന്നു സസ്‌പെന്‍ഷന്‍.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- അഡ്വ. കോയ അറഫ മിറാജ് എന്‍.വൈ.സി ദേശീയ ജനറല്‍ സെക്രട്ടറി
- ലക്ഷദ്വീപ് എം.പിക്കെതിരായ കുറ്റം ഗുരുതരം; സുപ്രീംകോടതി
- ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
- രാഹുല്‍ ഗാന്ധിയുടെ അയോഗ്യത: ലക്ഷദ്വീപില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തം
- വനിതാ അഭിഭാഷകയോട് മോശമായി പെരുമാറി എന്ന ആരോപണം നേരിടുന്ന ലക്ഷദ്വീപ് ജില്ലാ ജഡ്ജ് അനില്‍കുമാറിന് സ്ഥലംമാറ്റം