DweepDiary.com | ABOUT US | Friday, 26 April 2024

കടമത്ത് സ്കൂളുകളുടെ ലയനത്തിന് ഹൈക്കോടതിയുടെ സ്റ്റേ

In main news BY P Faseena On 19 July 2022
കൊച്ചി: കടമത്ത് ദ്വീപിലെ നോർത്ത് സൗത്ത് ജൂനിയർ ബേസിക് സ്കൂളുകൾ ലയിപ്പിക്കാനുള്ള ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിന് കേരളഹൈക്കോടതിയുടെ സ്റ്റേ. പത്തു ദിവസംവരെയാണ് കോടതിയുടെ സ്റ്റേ. സ്കൂളുകളുടെ ലയനം സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ രക്ഷിതാക്കളും പഞ്ചായത്ത് അധികൃതരും പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലാണ് ഉത്തരവിനെതിരെ രക്ഷിതാക്കൾ കോടതിയെ സമീപിച്ചത്. അഡ്വ. ദീപക്, അഡ്വ. കോയ അറഫാ മിറാജ് എന്നിവർ കേസിന് വേണ്ടി കോടതിയിൽ ഹാജരായി. സ്കൂളുകളുടെ ലയനം മദ്രസയിൽ പോകുന്ന വിദ്യാർത്ഥികളെയും സാധാരണക്കാരായ രക്ഷിതാക്കളെയും ദുരിതത്തിലാക്കുമെന്നതാണ് ഉത്തരവിനെതിരെ പ്രതിഷേധിക്കാൻ കാരണമായത്. ഇന്നലെ നടന്ന പ്രതിഷേധത്തിൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും തമ്മിൽ നടന്ന ചർച്ചയിൽ അനുകൂലമായ തീരുമാനം ലഭിക്കാത്തതിനാലാണ് രക്ഷിതാക്കൾ കോടതിയെ സമീപിച്ചത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY