DweepDiary.com | ABOUT US | Saturday, 27 April 2024

ലക്ഷദ്വീപ് തീരത്ത് പുതിയ മീനുകളെ കണ്ടെത്തി

In main news BY P Faseena On 23 May 2022
കവരത്തി: ലക്ഷദ്വീപിലെ ആഴക്കടലില്‍ നിന്ന് രണ്ട്തരം പുതിയമീനുകളെ കണ്ടെത്തി. ലക്ഷദ്വീപ് ശാസ്ത്ര സാങ്കേതിക വകുപ്പിലെ മറൈന്‍ ബയോഡൈവേഴ്‌സിറ്റി റിസര്‍ച്ച് പ്രൊജക്ട് ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ: ഇദ്രിസ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ മീനുകളെ കണ്ടെത്തിയത്. ലക്ഷദ്വീപിലെ കവരത്തിക്ക് സമീപം പവിഴപ്പുറ്റുകളുടെ പുറംഭാഗത്താണ് ഉരുണ്ട ആകൃതിയിലുള്ള കോഡലിങ് മത്സ്യത്തെ കണ്ടെത്തിയത്. ഫിസിക്കുലസ് ഇന്‍ഡിക്കസ്, ഫിസിക്കുലസ് ലക്ഷദ്വീപ എന്ന പേരിലാണ് മീനുകള്‍ അറിയപ്പെടുക.
തായ്‌വാനിലെ നാഷനല്‍ മ്യൂസിയം ഓഫ് മറൈന്‍ ബയോളജി ആന്‍ഡ് അക്വാറിയത്തിലെയും സിഡ്‌നി ആസ്‌ട്രേലിയന്‍ മ്യൂസിയത്തിലെയും ഗവേഷകനായ ഡോ: സൗന്‍ ചിങ് ഹോ, പനങ്ങാട് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് സര്‍വകലാശാലയിലെ പി.സി മറിയംബി, ഡോ: എസ്. സുരേഷ്‌കുമാര്‍ എന്നിവരും ഗവേഷക സംഘത്തിലുണ്ടായിരുന്നു. പ്രമുഖ ശാസ്ത്ര മാസികയായ സൂടക്‌സയിലും കാലിഫോര്‍ണിയ അക്കാദമി ഓഫ് സയന്‍സിന്റെ വില്യം എഷ്‌മെയറുടെ ഫിഷ് കാറ്റലോഗിലും പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY