DweepDiary.com | ABOUT US | Saturday, 27 April 2024

സഹകരണ സ്ഥാപനങ്ങൾക്കുള്ള ധനസഹായം നിർത്തലാക്കും, ലക്ഷദ്വീപിൽ വീണ്ടും തൊഴിൽ പ്രതിസന്ധി

In main news BY Admin On 06 January 2022
കവരത്തി: ലക്ഷദ്വീപിലെ സഹകരണ സ്ഥാപനങ്ങൾക്കുള്ള കേന്ദ്ര ധനസഹായം നിർത്തലാക്കാൻ ഉത്തരവിറക്കി അഡ്മിനിസ്ട്രേഷൻ. സഹകരണ മേഖലകളിൽ ജോലി ചെയ്തിരുന്ന സർക്കാർ ജീവനക്കാരെ ഈ മാസം 15 നുള്ളിൽ തിരിച്ചു വിളിക്കുമെന്നും ഉത്തരവിലുണ്ട്. ഇതോടെ ദ്വീപുകളിലെ സഹകരണ സ്ഥാപനങ്ങളെയും അനുബന്ധ തൊഴിൽ മേഖലകളെയും ആശ്രയിച്ചിരുന്ന 500 ഓളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു.

ദ്വീപ് നിവാസികൾക്ക് കാലങ്ങളായി നൽകിക്കൊണ്ടിരുന്ന സർക്കാർ ധനസഹായമാണ് ഇപ്പോൾ നിർത്തലാക്കുന്നത്. 1960 ൽ മൂർക്കോത്ത് രാമുണ്ണി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ആയപ്പോൾ തുടങ്ങിവെച്ചതാണ് സഹകരണ സൊസൈറ്റികൾ. ദ്വീപിലെ പ്രധാന വരുമാനസ്രോതസായ തേങ്ങ, കൊപ്ര തുടങ്ങിയവയുമായി ബന്ധപ്പെട്ട സംരംഭങ്ങൾ നിർത്തലാക്കുന്നതോട് കൂടി ലക്ഷദ്വീപ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കടക്കും.

ദ്വീപ് നിവാസികളുടെ സ്വത്വത്തിനും സംസ്കാരത്തിനും മേൽ ഗൂഢലക്ഷ്യത്തോടെ കടന്നുകയറ്റം നടത്തുകയും സഹകരണ പ്രസ്ഥാനം തകർക്കുകയുമാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്നാണ് ആക്ഷേപം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY