DweepDiary.com | ABOUT US | Friday, 26 April 2024

ലക്ഷദ്വീപിലെ ഭക്ഷ്യധാന്യ വിതരണം ഉറപ്പാക്കണമെന്ന് കളക്ടർക്ക് നിർദ്ദേശം നൽകി ഹൈക്കോടതി

In main news BY Admin On 10 June 2021
ലോക്ഡൗണ്‍ കാലയളവില്‍ ലക്ഷദ്വീപില്‍ ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഉറപ്പു വരുത്താന്‍ കലക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം. 80% ലക്ഷദ്വീപ് നിവാസികള്‍ ഭക്ഷ്യക്ഷാമം നേരിടുന്നുണ്ടെന്നു കാണിച്ച്‌ അമിനി ദ്വീപ് സ്വദേശി കെ.കെ. നാസിഹ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെട്ടത്. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന്‍ മന്ത്രി ഖരീബ് കല്യാണ്‍ യോജന പദ്ധതി പ്രകാരം അരി വിതരണം ചെയ്യുന്നുണ്ടെന്നാണ് അഡ്മിനിസ്ട്രേറ്റര്‍ കോടതിയെ അറിയിച്ചത്.

ദ്വീപില്‍ അരിക്കു പുറമെ മറ്റ് എന്തെല്ലാം ഭക്ഷ്യധാന്യങ്ങളാണു വിതരണം ചെയ്യുന്നത് എന്നതിന്റെ വിവരങ്ങള്‍ രേഖാമൂലം അറിയിക്കണമെന്നു കോടതി നിര്‍ദേശം നല്‍കി. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY