DweepDiary.com | ABOUT US | Saturday, 27 April 2024

സംയുക്ത സമിതി രൂപീകരിച്ചു - SAVE LAKSHADWEEP FORUM, ഇനി സമിതി നയിക്കും

In main news BY Admin On 29 May 2021
ഒടുവിൽ നിലപാട് അറിയിച്ച് ലക്ഷദ്വീപ്. നീണ്ട ചർച്ചകൾക്കും നിർദ്ദേശങ്ങൾക്കും ശേഷം സംയുക്ത സമിതി രൂപീകരിച്ചു. Save Lakshadweep Forum എന്നാണ് സമിതി ഇനി അറിയപ്പെടുക. സംയുക്ത സമിതിയുടെ ജോയിന്റ് കണ്‍വീന൪മാരായി മുൻ എംപി ഡോ പൂകുഞ്ഞി കോയ, മുൻ ചീഫ് കൗണ്‍സിലറും മുൻ വഖഫ് ബോ൪ഡ് ചെയ൪മാനുമായ യൂസികെ തങ്ങൾ എന്നിവരെ തെരെഞ്ഞടുത്തു. സമിതിയുടെ കോ൪ഡിനേറ്റ൪മാരായി ജെഡിയു നേതാവ് ഡോക്ട൪ സാദിഖ്, ഡെപ്യൂട്ടി കോ൪ഡിനേറ്റ൪മാരായി സിപിഐയുടെ സിടി നജ്മുദ്ധീൻ, സിപിഎം ന്റെ കോമളം കോയ എന്ന്ിവരെയും തെരെഞ്ഞെടുത്തു. സമിതിയുടെ സ്ഥിരം അംഗമായി ബിജെപിയുടെ പ്രതിനിധിയും മുൻ ഡെപ്യൂട്ടി കളക്ടറുമായ കെഎൻ കാസ്മി കോയയേയും പ്രത്യേക ക്ഷണിതാക്കളായി സിറ്റിങ്ങ് മുഹമ്മദ് ഫൈസൽ പി പി, ചീഫ് കൗണ്‍സില൪ ഹസൻ ബൊഡുമുക്ക, ലക്ഷദ്വീപ് ടെറിട്ടോറിയൽ കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഹംദുള്ള സയീദ് എന്നിവരെ തെരെഞ്ഞെടുത്തു.

വരുന്ന ജൂണ്‍ ഒന്നിന് കൊച്ചിയിൽ വെച്ച് യോഗം കൂടുകയും നടപടികൾ തീരുമാനിക്കുകയും ചെയ്യും. സിറ്റിംഗ് എംപി മുഹമ്മദ് ഫൈസലിനെയും ചീഫ് കൗൺസിലർ ഹസൻ ബൊഡൂമുക്കയെയും ആദ്യം നിശ്ചയിച്ചു എങ്കിലും സമിതിയും ഭരണകൂടവുമായുള്ള ആശയ വിനിമയം ഇവരെ ഏൽപ്പിക്കുന്നത് നല്ലത് എന്ന എൻസിപി സ്റ്റേറ്റ് പ്രസിഡൻ്റ് അബ്ദുൽ മുത്തലിഫിന്റെ നിർദ്ദേശം യോഗം പിന്താങ്ങി. ഓണ്‍ലൈൻ യോഗത്തിൽ ഡോ മുനീ൪ മണിക് ഫാൻ (സിപിഎം), ഡോ അബ്ദുൽ മുത്തലിബ് (എൻസിപി സ്റ്റേറ്റ് പ്രസിഡന്റ്), സിറാജ് കോയ അമിനി (ബിജെപി), അലി അക്ബ൪ (യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ്), കെ പി മുഹമ്മദ് സലീം, എച് കെ മുഹമ്മദ് കാസിം (ബിജെപി സംസ്ഥാന പ്രസിഡന്റ്) എന്നിവ൪ സന്നിഹിതരായിരുന്നു.

അതിനിടെ കേരളത്തിൽ നിന്നും കേന്ദ്രത്തിൽ നിന്നും ജനപ്രതിനിധികൾ ലക്ഷദ്വീപ് സന്ദർശിക്കാതിരിക്കാൻ കോവിട് രൂക്ഷത ചൂണ്ടിക്കാണിച്ച് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. ഇനി ദ്വീപിലേക്ക് പുറത്ത് നിന്നുള്ളവർക്ക് പ്രവേശനം ഉണ്ടാവുകയില്ല. ഇതോടെ ദ്വീപിൽ നടക്കുന്ന യഥാർത്ഥ സംഭവങ്ങൾ മറച്ച് വെക്കപ്പെടും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY