DweepDiary.com | ABOUT US | Friday, 26 April 2024

1979ലെ ലക്ഷദ്വീപിലെ മദ്യനിരോധനം നീക്കി - കേന്ദ്ര സ൪ക്കാ൪ ദ്വീപുകളുടെ മനസ്സറിയാതെ ഭരണം നടത്തുന്നു

In main news BY Admin On 25 February 2021
കവരത്തി/ കടമത്ത്/ മിനിക്കോയ്: സ്വാതന്ത്രത്തിനു ശേഷം അനുഭവിച്ച് വന്ന മദ്യ നിരോധനവും അതിനെ സംരക്ഷിക്കാൻ ഏർപ്പെടുത്തിയ 1979 ലെ നിരോധന നിയമവും വിനോദ സഞ്ചാരത്തിന്റെ മറവിൽ നീക്കി. കവരത്തിയിലെ പാരഡൈസ് ഹട്ട്, കടമത്ത് ദ്വീപ് ബീച്ച് റിസോർട്ട്, മിനിക്കോയ് ദ്വീപ് ബീച്ച് റിസോർട്ട് തുടങ്ങിയ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്ക് ആണ് അനുമതി. ലൈസൻസ് അനുവദിച്ചിരിക്കുന്ന സ്ഥാപനത്തിന് പുറത്തേക്ക് മദ്യം കൊണ്ട് പോയാൽ നിലവിലുള്ള നിയമപ്രകാരം നിയമനടപടി സ്വീകരിക്കാം. എന്നാൽ മുൻകൂർ അനുമതിയുണ്ടെങ്കിൽ മദ്യം പുറത്തേക്കും കൊണ്ട് പോകാം. ഏറ്റവും രസകരമായ കാര്യം മദ്യം വിൽക്കേണ്ടത് നിയമാനുസൃത പെർമിറ്റുള്ള വിനോദ സഞ്ചാരികൾക്ക് മാത്രം. നിലവിലെ നിയമങ്ങൾ കാറ്റിൽ പറത്തി ഉദ്യോഗസ്ഥർ തന്നെ മദ്യം ബ്ലാക്കിൽ വിൽക്കുന്നുണ്ട്. ഭാവിയിൽ പൊതുജനങ്ങൾക്കും മദ്യം ലഭ്യമാകുന്ന രൂപത്തിൽ ഉത്തരവിൽ ഭരണകൂടത്തിനു മാറ്റം വരുത്താം എന്നതും സാംസ്കാരിക ദ്വീപിനെ ആശങ്കപ്പെടുത്തുന്നുണ്ട്. news from: www.dweepdiary.com

ലക്ഷദ്വീപിന്റെ ശാന്തമായ സാമൂഹിക അന്തരീക്ഷം സംരക്ഷിക്കാൻ കേന്ദ്ര സർക്കാരാണ് 1979'ൽ മദ്യ നിരോധനം കൊണ്ട് വന്നത്. നിലവിൽ ജനവാസമില്ലാത്ത ബംഗാരം ദ്വീപിൽ മദ്യം സഞ്ചാരികൾക്ക് ലഭ്യമാണ്. ബന്ധപ്പെട്ട വിഷയങ്ങൾ അടക്കം നിരവധി ആനുകാലിക വിഷയങ്ങൾ ഹംദുള്ള സയീദിന്റെ ആവശ്യപ്രകാരം കോണ്‍ഗ്രസ്സ് നേതാക്കൾ പാർലമെന്റിന്റെ ഇരുസഭകളിലും അതരിപ്പിച്ചിരുന്നു. പാർലമെന്റ് മെമ്പ൪ മുഹ്മ്മദ് ഫൈസൽ, JDU നേതാവ് മുഹമ്മദ് സാദിഖിന്റെ അഭ്യ൪ത്ഥനയിൽ JDU ദേശീയ നേതാക്കളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിലും വിഷയങ്ങൾ അവതരിപ്പിച്ചിരുന്നു. ഭരണ കൂടത്തിന്റെ നടപടികളിൽ കേന്ദ്രം മൗനാനുമതി നൽകുകയായിരുന്നു എന്നതാണ് സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ദ്വീപിലെ BJP നേതാക്കൾ പുതിയ വിഷയങ്ങളിെലൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല.

SHARE YOUR FEEDBACK

RECENT IN THIS CATEGORY