DweepDiary.com | ABOUT US | Friday, 26 April 2024

"പൗരത്വ ഭേദഗതി നിയമം" - അഗത്തി ദ്വീപിൽ ബഹുജന പ്രതിഷേധ മാർച്ച്; വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്‍തംഭിപ്പിച്ചു

In main news BY Admin On 24 December 2019
അഗത്തി (20, 21/12/2019): ഇന്ത്യാ രാജ്യത്ത് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ അഗത്തി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ സംഘടനകളിലെ ഖാളിമാരും പണ്ഡിതന്മാരും പൊതുജനങ്ങളും ജുമാ നിസ്കാരം ശേഷം ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സമസ്ത കേരള ജംഇയ്യത്തുൽ മുഅഃല്ലിം ലക്ഷദ്വീപ് ജില്ലാ വർക്കിംഗ് സെക്രട്ടറി ഉസ്താദ് ഹുസൈൻ ഫൈസി, യോഗത്തിന് സ്വാഗതം ആശംസിച്ചു കൊണ്ട് സംസാരിച്ചു. വില്ലേജ് ദ്വീപ് പഞ്ചായത്ത് ഉപാദ്ധ്യക്ഷൻ എം അബ്ദുൽ ശുക്കൂർ, S J M ലക്ഷദ്വീപ് സെക്രട്ടറി ഉസ്താദ് എം. സമദ്കോയ ദാരിമി എന്നിവർ നിയമം നടപ്പിൽ വന്നാലുള്ള ഭവിഷ്യത്തുകൾ, പ്രത്യേകിച്ച് മുസ്ലിം സമുദായത്തിന് നേരിടാൻ പോകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും വിശദമായി സംസാരിച്ചു.

ഖാളിമാരായ ബഹു എൻ മുഹമ്മദ് ഹനീഫ ദാരിമി, പി. ചെറിയ കോയ ഹാജി, നായിബ് ഖാളി ബി അബ്ദുൽ ഗഫൂർ മുസ്‌ല്യാർ എന്നിവർ ചേർന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള നിവേദനം ഡെപ്യൂട്ടി കളക്ടർക്ക് നൽകി. വിവിധ മുസ്ലിം കക്ഷികളുടെ ജുമാ പള്ളികളിലെ ആയിരങ്ങൾ ആണ് പ്രതിഷേധ റാലിയിൽ പങ്കെടുത്തത്. വരും നാളുകളിൽ വൻ പ്രതിഷേധവുമായി എല്ലാ നാട്ടുകാരും ഐക്യത്തോടെ മുൻപോട്ട് വരുമെന്നും നേതാക്കള്‍ പ്രസ്താവിച്ചു.

ശനിയാഴ്ച വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ പഠിപ്പ് മുടക്കി. ദ്വീപിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമരം കാരണം പ്രവര്‍ത്തനം മുടങ്ങി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY