DweepDiary.com | ABOUT US | Friday, 26 April 2024

സമുന്നതനായ കോൺഗ്രസ് നേതാവ് ബി ഖാലിദ് സാഹിബ് ഇനി ഓർമ്മ

In main news BY Admin On 12 September 2019
അഗത്തി (12/09/2019): ലക്ഷദ്വീപിലെ സമുന്നതനായ കോൺഗ്രസ് നേതാവും മുൻ വൈസ് ജില്ലാ പഞ്ചായത്ത് ഉപാദ്ധ്യക്ഷനുമായ അഗത്തിയിലെ ബി ഖാലിദ് സാഹിബ് മരണപ്പെട്ടു. നീണ്ട വർഷക്കാലം ലക്ഷദ്വീപിലെ പൊതുരംഗത്ത് പ്രവർത്തിച്ച അദ്ദേഹം ജില്ലാ പഞ്ചായത്ത് ഉപാദ്ധ്യക്ഷ സ്ഥാനം മുതൽ പല സ്ഥാനങ്ങളും വഹിച്ചിരുന്നു. മുൻ കേന്ദ്ര മന്ത്രിയും എംപി യുമായ പിഎം സയീദ് സാഹിബിന്റെ സന്തത സഹചാരിയും അനുഭാവികളും കൂടിയായിരുന്നു അദ്ദേഹം. ലക്ഷദ്വീപിലെ ജനസമ്മതിയുള്ള നേതാക്കളിൽ ഒരുവനായിരുന്ന അദ്ദേഹം ഏറെ കാലം വാർദ്ധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു.

നിലവിലെ ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് ഉപാദ്ധ്യക്ഷൻ ടികെ അബ്ദുൽ ഷുക്കൂർ മകനാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY