അധ്യാപകര്‍ക്ക് അവധിക്കാല പരിശീലന പരിപാടിക്ക് തുടക്കം
കളമശ്ശരി- ദ്വിപിലെ ഹൈസ്കൂള്‍ അധ്യാപകര്‍ക്കായി നടത്തപ്പെടുന്ന 5 ദിവസത്തെ പരിശീലന ക്ലാസ്സ് കളമശ്ശേരി രാജഗിരി സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ ആരംഭിച്ചു. ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയരക്ടര്‍ അസ്കറലി പരിപാടി ഉത്ഘാടനം ചെയ്തു. എസ്.സി.ആര്‍.ടി യുടെ സഹകരണത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. വി വിധ ദ്വീപുകളില്‍ നിന്നായി 150 ഓളം അധ്യാപകരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ചടങ്ങിന് എസ്.സി.ആര്‍.ടി ഡയരക്ടര്‍ ഡോ.ജെ.പ്രസാദ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.രാജേന്ദ്രന്‍, കോഴ്സ് കോര്‍ഡിനേറ്റര്‍ ശ്രീ.ഹിദായത്തുള്ളാ എന്നിവര്‍ സംസാരിച്ചു. മീറിയ പാഠപുസ്തകത്തിനെ പരിചയപ്പെടലാണ് പ്രധാനമായും പരിശീനല പരിപാടിയില്‍ നടക്കുക. പരിശീലന പരിപാടി മൂന്നാം തിയതി അവസാനിക്കും.