DweepDiary.com | Monday, 23 July 2018

"നിപ്പ" - കോഴിക്കോട്ടുകാര്‍ക്ക് ലക്ഷദ്വീപിന്‍റെ പ്രാര്‍ത്ഥന

In main news / 06 June 2018
അഗത്തി (05/06/2018) ലക്ഷദ്വീപുകാര്‍ തങ്ങളുടെ പഴയ തലസ്ഥാനവും വ്യാപാര കേന്ദ്രവുമായ കോഴിക്കോടിനോടുള്ള ആത്മബന്ധം മറന്നിട്ടില്ല. "നിപ്പ" ദുരിതത്തിലായ കോഴിക്കോടിന് ലക്ഷദ്വീപിന്‍റെ വക കൂട്ട പ്രാര്‍ത്ഥന. വിശുദ്ധ റമളാന്‍ 18നു നടത്തിയ പ്രത്യേക ബദര്‍ മൗലൂദ് സമ്മേളനത്തിലാണ് അഗത്തി ഹസ്രത്ത് ഉബൈദുള്ള പള്ളിയില്‍ കോഴിക്കോടിനായി വിശ്വാസികള്‍ കൈകളുയര്‍ത്തിയത്. അബുല്‍ ലത്തീഫ് മുസ്യാര്‍ അഗത്തി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY