DweepDiary.com | ABOUT US | Friday, 26 April 2024

ലക്ഷദ്വീപ് പഞ്ചായത്ത് തെരെഞ്ഞെടുപ്പിനെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

In main news BY Admin On 20 November 2017
അമിനി (20/11/2017): കേരളത്തിലെ നിയമ സഭാ തെരെഞ്ഞെടുപ്പിനു തുല്ല്യമായ ലക്ഷദ്വീപ് പഞ്ചായത്ത് രാജ് തെരെഞ്ഞെടുപ്പിലേക്ക് ലോകം ആകാംക്ഷയോടെ കാത്തിരിക്കെ സംവരണ ഘടനയില്‍ ഭരണഘടന ലംഘനം ആരോപിച്ച് കേരളാ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി. അമിനി ദ്വീപില്‍ തുടര്‍ച്ചയായി വീണ്ടും ചെയര്‍പെയ്സണ്‍ സ്ഥാനത്തേക്ക് സ്‍ത്രീ സംവരണം നല്‍കിയതാണ് ആക്ഷേപത്തിന് ആധാരം. പഞ്ചായത്ത് റഗുലേഷന്‍ ആക്റ്റ് പ്രകാരവും ഭരണഘടനയുടെ അനുഛേദം 243 ഡി അനുസരിച്ചും സംവരണ തത്വത്തിന് വിരുദ്ധമായാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വക്കേറ്റ് മുഹമ്മദ് സാലി കോടതിയെ സമീപീച്ചത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി പ്രാഥമിക വാദം കേട്ട ശേഷം തെരെഞ്ഞടുപ്പ് കമ്മീഷനു നോട്ടീസ് അയച്ചു. അടുത്ത തിങ്കളാഴ്ച (27/11/2017)കമ്മീഷന്‍ ഇതിന് വിശദമായ സത്യവാങ്ങ് മൂലം സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു.

ഡിസംബര്‍ 14നാണ് തെരെഞ്ഞെടുപ്പ്. നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 21നാണ് അവസാനിക്കുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY