DweepDiary.com | ABOUT US | Saturday, 27 April 2024

സുജാത ടീച്ചറും ആറ്റക്കോയ മാഷും ഈ വര്‍ഷത്തെ മാതൃകാധ്യാപകര്‍ക്കുള്ള പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് ഏറ്റുവാങ്ങി

In main news BY Admin On 05 September 2017
ന്യൂഡല്‍ഹി (05/09/2017): ഈ വര്‍ഷത്തെ മാതൃകാധ്യാപകര്‍ക്കുള്ള പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് ലക്ഷദ്വീപില്‍ നിന്നും രണ്ട് പേര്‍ അര്‍ഹരായി. പ്രൈമറി വിഭാഗത്തില്‍ നിന്നും കവരത്തി സ്വദേശി ആറ്റക്കോയ മാഷും സെക്കന്‍ഡറി വിഭാഗത്തില്‍ നിന്നും പാലക്കാട് സ്വദേശി സുജാത ടീച്ചറും അവാര്‍ഡ് ഏറ്റുവാങ്ങി.

1981ല്‍ അണ്‍ട്രെയിന്‍ട് പ്രൈമറി സ്കൂള്‍ അധ്യാപകനായി സേവനം ആരംഭിച്ച പള്ളിക്കണ്ടി ആറ്റക്കോയ മാഷ് 1982 ല്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥിരനിയമനം നല്‍കി. അറിയപ്പെടുന്ന എഴുത്തുകാരന്‍, സംഘാടകന്‍ എന്നീ നിലകളില്‍ തിളങ്ങിയ അദ്ദേഹം ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ലക്ഷദ്വീപ് ടൈംസിന്റെ സഹപത്രാതിപരായും കവിയായും കഥാകൃത്തായും തിളങ്ങി. പ്രീഡിഗ്രി കാലം തൊട്ട് സാഹിത്യരചനയില്‍ മുഴുകിയ അദ്ദേഹം "സാഗരകല"യിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും തന്റെതായ ശൈലിയില്‍ അച്ചുനിരത്തി. ലക്ഷദ്വീപ് സാഹിത്യ അക്കാദമി പുറത്തിറക്കിയ "നാട്ടുഭാഷാ നിഘണ്ടു” നിര്‍മ്മാണത്തിലെ അംഗവും പത്തുവര്‍ഷക്കാലം സ്കൗട്ട് മാസ്റ്ററുമായും സേവനനിരതനായി. ആകാശവാണിയില്‍ തന്റെ കഥകള്‍ അവതരിപ്പിച്ച് ശ്രദ്ധപിടിച്ചു പറ്റി. "പച്ചത്തുരുത്തുകള്‍”, "പതിനാലാംരാവ്" എന്നിവ പ്രധാന കൃതികളാണ്. ഇപ്പോള്‍ കവരത്തി ഗേള്‍സ് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനായി സേവനമനുഷ്ടിക്കുന്നു. ഭാര്യ: ഖദീജ എകെ, അധ്യാപിക, മക്കള്‍: ഹിഷാം മുബാറക്ക്, ഫഹീം മുബാറക്ക്.

1994ല്‍ ഈ പാലക്കാട്ടുകാരി തൊഴില്‍ തേടി പവിഴദ്വീപിലെത്തിയപ്പോള്‍ ഒരിക്കലും കരുതിക്കാണില്ല അത് ദ്വീപുകാരുടെ മനംകവരാനുള്ള നിയോഗമാണെന്ന്. നീണ്‍ 23 വര്‍ഷമായി വിവിധ ദ്വീപുകളില്‍ സേവനമനുഷ്ടിച്ചുവരുന്ന പി സുജാത ടീച്ചര്‍ക്ക് കഠിനാദ്ധ്വാനത്തിനുള്ള സമ്മാനവുമായി ദേശീയ പുരസ്കാരം തേടിയെത്തിയപ്പോള്‍ സ്മരിക്കാനുള്ളത് തന്റെ വിദ്യാര്‍ത്ഥികളെ തന്നെ. തന്റെ കൈകളിലൂടെ നടന്നു നീങ്ങിയ വിദ്യാര്‍ത്ഥികളേയും തന്നോടൊപ്പം നിന്ന രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമുള്ള അംഗീകാരമായിട്ടാണ് ഈ അവാര്‍ഡിനെ കാണുന്നതെന്ന് അവര്‍ ദ്വീപ് ഡയറി പ്രതിനിധിയോട് പറഞ്ഞു. ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ ഒരുപാട് അധ്യാപകര്‍ തന്ന പ്രചോദനങ്ങളും അനുഗ്രഹവുമാണ് തന്നെ ഈ നിലയിലെത്തിച്ചെതെന്ന് അവര്‍ സ്മരിക്കുന്നു. പാഠവര്‍ത്തനങ്ങള്‍ക്ക് പുറമെ പാഠ്യേതരവര്‍ത്തനങ്ങളിലും സജീവമായിരുന്ന ടീച്ചര്‍ താന്‍ പരിശീലിപ്പിച്ച 35ല്‍ 25 കുട്ടികളേയും ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുപ്പിച്ച് ബാലശാസ്ത്രജ്ഞര്‍ എന്ന ബഹുമതി നേടിക്കൊടുത്തു. ദ്വീപ് ജനങ്ങള്‍ക്കിടയിലും വിദ്യാര്‍ത്ഥികളിലും ജൈവകൃഷി ശീലിപ്പിക്കാനുള്ള തിരക്കിലാണ് ടീച്ചര്‍. ഇപ്പോള്‍ കടമത്ത് ദ്വീപിലെ ജവഹര്‍ലാല്‍ നെഹ്റു സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ . ഭര്‍ത്താവ്:വി രാജേന്ദ്രന്‍ LDCLല്‍ ഗൊഡാണ്‍ ഇന്‍ ചാര്‍ജ്ജ്, മക്കള്‍: ഡോ. അരുണ്‍ വടക്കുമ്പാട്ട്, കിരണ്‍ വടക്കുമ്പാട്ട്.

ഇരുവര്‍ക്കും ദ്വീപ് ഡയറിയുടെ ആശംസകള്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY