DweepDiary.com | ABOUT US | Friday, 26 April 2024

ഗ്രൂപ്പ് ബി തസ്തിക കേസ് കൂടുതല്‍ സങ്കീര്‍ണമാകുന്നു - ഹൈക്കോടതി ഉത്തരവില്‍ ലക്ഷദ്വീപ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

In main news BY Admin On 12 June 2017
കവരത്തി (12/06/2017): ലക്ഷദ്വീപിലെ ഗ്രൂപ്പ് ബി തസ്തികകളില്‍ ലക്ഷദ്വീപുകാരല്ലാത്തവരേയും നിയമിക്കണമെന്ന് കാണിച്ച് ദ്വീപില്‍ കരാര്‍ അധ്യാപക ജോലിക്കെത്തിയ ചിലരും ഒരു ദ്വീപുകാരന്‍ വിവാഹം കഴിച്ച മലയാളി വനിതയും നല്‍കിയ സ്വകാര്യ കേസ് കൂടുതല്‍ സങ്കീര്‍ണതയിലേക്ക്. വളരെ കുറച്ച് ജനസംഖ്യയുള്ള ദ്വീപുകളിലെ വിരലെണ്ണാവുന്ന ഒഴിവുകള്‍ വന്‍കരയിലുള്ളവര്‍ക്കും പകുത്ത് നല്‍കുന്നത് ആശങ്കയോടെയാണ് ദ്വീപ് ഭരണകൂടവും ജനങ്ങളും കാണുന്നത്. കോടതിയില്‍ വാദത്തിനിടെ 2009'ല്‍ നിയമനം ലഭിച്ച 22 ഓളം വരുന്ന ദ്വീപുകാരായ PGT അധ്യാപകരെ കേസില്‍ കക്ഷി ചേര്‍ക്കാന്‍ നോട്ടീസയക്കാന്‍ ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിട്ടു. പുറത്തു നിന്നുള്ള നിയമനം ദ്വീപുകളിലെ തൊഴിലില്ലാഴ്മ രൂക്ഷമാക്കുമെന്ന വാദം കോടതി മുഖവിലയ്ക്കെടുത്തില്ല.

ലക്ഷദ്വീപിലെ ബന്ധവൈരികളായ രണ്ട് എതിര്‍ വിദ്യാര്‍ത്ഥി സംഘടനകളായ LSAയും NSUIയും ആണ് നിലവില്‍ കേസ് സംയുകതമായി കൈകാര്യം ചെയ്യുന്നത്. ഇവര്‍ക്കു വേണ്ടി അഭിഭാഷകനായ അഡ്വ. മുഹമ്മദ് സാലിഹ് നേതൃത്വം നല്‍കുന്ന രണ്ട് പ്രഗല്‍ഭ അഭിഭാഷകരാണ് ഹാജരാകുന്നത്. രണ്ടാഴ്ചക്ക് ശേഷം കേസില്‍ വാദം തുടരും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY