DweepDiary.com | ABOUT US | Friday, 26 April 2024

ലക്ഷദ്വീപ് ക്യാഷ്ലെസ് ആക്കുമെന്ന് അഡ്മിനിസ്റ്റ്രേറ്റർ ഫാറുഖ് ഖാൻ, നോട്ടുനിരോധനത്തിൽ ജനങ്ങൾക്ക് പ്രയാസമില്ലെന്ന് വിവാദ പ്രസ്താവന

In main news BY Admin On 05 January 2017
മിനിക്കോയ് (29/12/2016): കേന്ദ്രത്തിൻറെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ലക്ഷദ്വീപിൻറെ സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടേയുള്ളവ ക്യാഷ്ലെസ് ആക്കുമെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഫറൂഖ് ഖാൻ പ്രസ്താവിച്ചു. ദേശീയ മിനിക്കോയ് ഫെസ്റ്റിൻറെ സമാപന ചടങ്ങിലാണു അഡ്മിനിസ്ട്രേറ്ററുടെ നിലപാട് വ്യക്തമാക്കിയത്. എന്നാൽ അതിനായി അൽപം കാത്തിരിക്കണമെന്നും ദ്വീപിലെ നിലവിലെ ഇൻറർനെറ്റ് സൗകര്യങ്ങൾ ഇതിനു വിലങ്ങു തടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൊബൈല്‍ സാങ്കേതിക ബന്ധവും ഇന്റെര്‍നെറ്റ് ഉപയോഗവും ദ്വീപില്‍ മെച്ചപ്പെടുത്താനുള്ള ശ്രമമാണ് തങ്ങളുടെതെന്നും ട്രായിയോട് ദ്വീപിലെ സാറ്റ്ലൈറ്റുകളുടെ ബാന്‍ഡ് വിഡ്ത്ത് വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടതായി ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ഇന്റെര്‍നെറ്റ് സൗകര്യം അഞ്ചു വര്‍ഷത്തിനുള്ളില്‍ മെച്ചപ്പെടുത്താനാണ് പദ്ധതിയെന്ന് അദ്ദേഹം പ്രസ്താവിച്ചു.

എന്നാൽ നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രസ്താവന ജനങ്ങൾക്കിടയിൽ രോഷമുണ്ടാക്കിയിട്ടുണ്ട്. നോട്ടുനിരോധനം ലക്ഷദ്വീപിലെ സാധാരണക്കാരെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണു മിനിക്കോയ് ഫെസ്റ്റിലെ അദ്ദേഹത്തിൻറെ പ്രസംഗത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. ലക്ഷദ്വീപിലെ ATM'കളിൽ ക്യൂകൾ കാണാനില്ലെന്നും ഇത് വിരൽ ചൂണ്ടുന്നത് ജനങ്ങൾ പ്രയാസത്തിലല്ലെന്നുമെന്നാണു അദ്ദേഹത്തിൻറെ പ്രസ്താവന. എന്നാൽ കേരളത്തേക്കാൾ ദ്വീപുകളിൽ പ്രയാസമില്ലെങ്കിലും വിവാഹം ആലോചിച്ചവരും മൽസ്യബന്ധനം നടത്തുന്നവരും വങ്കരയിലേക്ക് പോകുന്ന രോഗികളടക്കമുള്ളവർ കനത്ത പ്രയാസത്തിലാണെന്നതാണു യാഥാർത്ഥ്യം. മൽസ്യബന്ധന തലസ്ഥാനമായ അഗത്തിയിൽ അവരുടെ ഏക വരുമാന സ്രോതസായ "മാസി"നു കനത്ത വിലയിടിവുണ്ടായിട്ടുണ്ട്. ദ്വീപ് സഹകരണ വകുപ്പ് മാസ് സംഭരിക്കാനുള്ള തീരുമാനം അവർക്ക് ആശ്വാസത്തിനു വകയുണ്ടെങ്കിലും അവർ പണം എപ്പോൾ നൽകുമെന്നത് ആശങ്ക ബാക്കിയാക്കുന്നുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY