ദ്വീപിലെ ദിനപത്രം എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്ക് 'മിസ്റാവ്'വെച്ച് യാസര്‍ അറാഫാത്ത്
കൊച്ചി(13.08.16):- ലക്ഷദ്വീപില്‍ ഒരു ദിനപത്രം സ്വപ്നം കണ്ടവരും അതിനായി പ്രയത്നിച്ചവരേയും നമുക്ക് മറക്കാനാവില്ല. ദ്വീപിന്റെ ജ്യോതിശാത്ര ഒറ്റപ്പെടല്‍ അതിന് കരി നിഴല്‍ വീഴ്ത്തുകയും മുന്നിട്ടിറങ്ങിയവര്‍ പരാജിതരായി പിന്‍മാറുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. ഇതുവരെ ദ്വീപില്‍ നിന്നിറങ്ങിയ പത്രങ്ങളില്‍ നിന്നെല്ലാം പാഠം ഉള്‍ക്കൊണ്ട് കൊണ്ട് ഒരു പുതിയ ചുവടുവെപ്പുമായാണ് കില്‍ത്താന്‍ സ്വദേശി യാസര്‍ അറാഫാത്ത് 'മിസ്റാവ്' എന്ന പത്രവുമായി ദ്വീപുകാരുടെ മുന്നിലെത്തുന്നത്. ആദ്യത്തെ വര്‍ഷം മാസികയായും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ദ്വൈമാസികയായും പിന്നീട് ദിനപത്രമായും മാറ്റാനുള്ള പ്രയത്നമാണ് 'മിസ്റാവി' ലൂടെ യാസര്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ദ്വീപുഡയറിയോട് പറഞ്ഞു. ആദ്യകോപ്പി (ആഗസറ്റ് ലക്കം) എല്ലാ ദ്വീപുകളിലും എത്തിയതായും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും യാസര്‍ കൂട്ടിച്ചേര്‍ത്തു. പത്രം ആവശ്യമുള്ളവര്‍ 9447371979, 9496120105 എന്നീ നമ്പറുകളിലേക്ക് ബന്ധപ്പെടാവുന്നതാണ്.