DweepDiary.com | ABOUT US | Saturday, 14 December 2024

ഇസ്രായേലികളോട് ലക്ഷദ്വീപ് സന്ദർശിക്കാൻ ആവശ്യപ്പെട്ട് ഇസ്രായേല്‍ എംബസി

In main news BY Web desk On 10 June 2024
വിനോദ സഞ്ചാരത്തിനായി ഇന്ത്യൻ ബീച്ചുകള്‍ സന്ദർശിക്കാൻ പൗരന്മാരോട് ആവശ്യപ്പെട്ട് ഇസ്രായേല്‍ എംബസി. ഇസ്രായേല്‍ പൗരന്മാർക്ക് മാലദ്വീപ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ഇസ്രായേൽ പൗരന്മാർക്ക് മാലദ്വീപ് പ്രവേശനം നിഷേധിച്ചത്. ഈ അപ്രതീക്ഷത നീക്കത്തിനെ തുടർന്നാണ് ഇപ്പോൾ ഇന്ത്യൻ ബീച്ചുകൾ തെരഞ്ഞെടുക്കാൻ ഇന്ത്യയിലെ ഇസ്രയേല്‍ എംബസി അറയിച്ചിരിക്കുന്നത്. കേരളം, ഗോവ, ലക്ഷദ്വീപ്, ആന്‍ഡമാൻ നിക്കോബാർ ദ്വീപുകളിലെ ബീച്ചുകളുടെ ചിത്രങ്ങളും പങ്കു വെച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഇന്ത്യയിലെ ഇസ്രായേല്‍ എംബസി ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കി.
"മാലദ്വീപിന് നന്ദി, ഇസ്രായേലികള്‍ക്ക് ഇനി ലക്ഷദ്വീപിലെയും കേരളത്തിലെയും മനോഹര ബീച്ചുകള്‍ കാണാം“ ഇന്ത്യയിലെ ഇസ്രായേൽ കോൺസൽ ജനറൽ കോബി ശോഷാനി എക്സില്‍ കുറിച്ചു. ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ച ചിത്രങ്ങൾ പങ്കു വെച്ച് കൊണ്ടാണ് കോബി എക്സില്‍ പോസ്റ്റ് പങ്കുവെച്ചത്.
"മാലദ്വീപ് ഇപ്പോള്‍ ഇസ്രായേലികളെ സ്വീകരിക്കുന്നില്ല. അതിനാൽ ഇസ്രായേലി വിനോദസഞ്ചാരികള്‍ക്ക് ഹൃദ്യമായ സ്വീകരണം നൽക്കുന്ന മനോഹരമായ കുറച്ച്‌ ഇന്ത്യന്‍ ബീച്ചുകള്‍ ഇതാ” എന്നാണ് ഇന്ത്യയിലെ ഇസ്രായേല്‍ എംബസി എക്സില്‍ കുറിച്ചത്. പോസ്റ്റിനൊപ്പം കേരളം, ഗോവ, ലക്ഷദ്വീപ്, ആന്‍ഡമാൻ നിക്കോബാർ ദ്വീപുകളിലെ ബീച്ചുകളുടെ ചിത്രങ്ങളും പങ്കു വെച്ചിട്ടുണ്ട്.
കടപ്പാട്

SHARE YOUR FEEDBACK

RECENT IN THIS CATEGORY