DweepDiary.com | ABOUT US | Saturday, 27 July 2024

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത് ഡോ.സാദിഖ്

In main news BY Web desk On 10 June 2024
ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത് ലക്ഷദ്വീപ് ജെ ഡി യു അദ്ധ്യക്ഷൻ ഡോ.സാദിഖ്. ലക്ഷദ്വീപിൽ നിന്നും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചത് ലക്ഷദ്വീപ് ജെ.ഡി.യു. അദ്ധ്യക്ഷൻ എന്ന നിലക്കാണ്. നിതീഷ് കുമാറിൻ്റെ പ്രത്യേക താല്പര്യം ഇതിൻ്റെ പിന്നിലുണ്ടെന്ന് സാരം. ഡോ.കെ.കെ.മുഹമ്മദ് കോയയുടെ കാലം മുതൽക്ക് നിതീഷ് കുമാറുമായിട്ടുള്ള ബന്ധം ഇന്നും ഊഷ്മളമായി തുടരുന്നു. ലക്ഷദ്വീപിലെ ജനങ്ങളുടെ സ്വസ്ഥമായ ജീവിതത്തെ തകർത്തു തരിപ്പണമാക്കിയ ഭീഷണികളെ ഇല്ലാതാക്കാൻ ഈ ബന്ധത്തിലൂടെ ഡോ.സാദിഖിനു സാധിക്കും എന്നാണു് ദ്വീപ് ജനങ്ങളുടെ പ്രതീക്ഷ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY