DweepDiary.com | ABOUT US | Tuesday, 05 November 2024

മൂന്നാമതും മോദി: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

In main news BY Web desk On 09 June 2024
ന്യൂഡൽഹി: രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മൂന്നാം വട്ടവും നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.
മൂന്നാം മോദി മന്ത്രിസഭയിൽ 72 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ രണ്ടാമനായി രാജ്നാഥ് സിങ്, അമിത് ഷാ എന്നിവർ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ബി.ജെ.പി. ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡയും മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ഇതോടെ പാര്‍ട്ടിക്ക് പുതിയ അധ്യക്ഷന്‍ വരുമെന്ന് ഉറപ്പായി.240 സീറ്റുകളാണ് ബിജെപിക്ക്‌പുതിയ സഭയിലുള്ളത്‌. സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് മൂന്നാമതും എൻ.ഡി.എ. സർക്കാർ അധികാരത്തിൽ എത്തുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY