DweepDiary.com | ABOUT US | Saturday, 27 July 2024

ചെത്ത്ലാത്തിൽ രാഷ്ട്രീയ സംഘർഷം; എൻ സി പി (എസ്) പ്രവർത്തകർക്ക് പരിക്ക്

In main news BY Web desk On 08 June 2024
ചെത്ത്ലാത്ത്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെ രാഷ്ട്രീയ സംഘർഷം. കോൺഗ്രസ് പ്രവർത്തകരും എൻ.സി.പി(എസ്) പ്രവർത്തകരും തമ്മിലാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ നാല് എൻ.സി.പി(എസ്) പ്രവർത്തകർക്ക് പരിക്കേറ്റു. നിസ്സാര പരിക്കുകളെറ്റ പ്രവർത്തകരെ ചെത്ത്ലാത്ത് പ്രൈമറി ഹെൽത്ത് സെൻ്ററിൽ അഡ്മിറ്റ് ചെയ്തു പ്രാഥമിക ശിശ്രൂഷ നൽകി. ചെത്ത്ലാത്തിൽ രാഷ്ട്രീയ സംഘർഷം ഉടലെടുത്ത സാഹചര്യത്തിൽ നിരോധനാജ്ഞ പുറപ്പെടുവിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY