DweepDiary.com | ABOUT US | Saturday, 27 July 2024

ദ്വീപ് ഡയറി പ്രവചന മത്സരം: വിജയി മുഹമ്മദ് പൂവാട

In main news BY Web desk On 08 June 2024
ആന്ത്രോത്ത്: ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ദ്വീപ് ഡയറി സംഘടിപ്പിച്ച പ്രവചന മത്സരത്തിന്റെ വിജയിയായി ആന്ത്രോത്ത് ദ്വീപ് സ്വദേശി മുഹമ്മദ് പൂവാടയെ തെരഞ്ഞെടുത്തു. ലോകസഭാ തിരഞ്ഞെടുപ്പിൽ ലക്ഷദ്വീപ് മണ്ഡലത്തിൽ ഏത് സ്ഥാനാർത്ഥിയാണ് വിജയിക്കുക എന്നും എത്ര വോട്ടിന്റെ ഭൂരിപക്ഷം നേടും എന്നും ആയിരുന്നു ദ്വീപ് ഡയറി സംഘടിപ്പിച്ച പ്രവചന മത്സരത്തിന്റെ ചോദ്യം.
ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ നിന്നായി 273 പേർ പ്രവചനമത്സരത്തിൽ പങ്കെടുത്തു. ഇതിൽ ഒരാൾക്ക് പോലും കൃത്യമായ ഭൂരിപക്ഷം പ്രവചിക്കാൻ സാധിച്ചിട്ടില്ല. ലക്ഷദ്വീപ് ലോകസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച അഡ്വക്കേറ്റ് ഹംദുള്ളാ സൈദിന്റെ ഭൂരിപക്ഷം 2647 ആയിരുന്നു. പ്രവചന മത്സരത്തിൽ പങ്കെടുത്തവരിൽ നിന്ന് ഈ ഈ ഭൂരിപക്ഷത്തോട് അടുത്തുനിൽക്കുന്ന സംഖ്യ പറഞ്ഞ വ്യക്തിയെ വിജയിയായി ദ്വീപ് ഡയറി മാനേജ്മെൻ്റ് പ്രഖ്യാപിച്ചു.
ആന്ത്രോത്ത് ദ്വീപ് സ്വദേശി മുഹമ്മദാണ് പ്രവചന മത്സരത്തിലെ വിജയിയായത്. 2763 വോട്ടിന് ഹംദുള്ളാ സൈദ് വിജയിക്കും എന്നായിരുന്നു മുഹമ്മദ് പ്രവചിച്ചിരുന്നത്. 1001 രൂപയാണ് സമ്മാനത്തുക. സമ്മാനത്തുക വിജയിക്ക് കൈമാറി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY