DweepDiary.com | ABOUT US | Saturday, 27 July 2024

കിൽത്താൻ ദ്വീപിന് അഭിമാനം; നീറ്റ് ലക്ഷദ്വീപ് ടോപ്പറായി ഫാത്തിമത്ത് സുഹറ

In main news BY Web desk On 08 June 2024
കിൽത്താൻ: അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ ലക്ഷദ്വീപിലെ ടോപ്പർ ആയി മാറിയിരിക്കുകയാണ് കിൽത്താൻ ദ്വീപ് സ്വദേശി ബീബി ഫാത്തിമത്ത് സുഹറ. നീറ്റ് പരീക്ഷയിൽ 661 മാർക്ക് നേടിയാണ് ഫാത്തിമത്ത് സുഹറ ഈ അഭിമാന നേട്ടം കൈവരിച്ചിരിക്കുന്നത്. ആദ്യ പരിശ്രമത്തിൽ തന്നെ മികച്ച മാർക്ക് നേടി ടോപ്പേർ ആയ ഫാത്തിമയുടെ നിശ്ചയദാർഢ്യത്തിന്‍റെയും കഠിനാധ്വാനത്തിൻ്റെയും വിജയം കൂടിയാണിത്.
കിൽത്താൻ ദ്വീപിലെ ഒരു സാധാരണ വീട്ടിൽ ജനിച്ച ഫാത്തിമ പത്താം ക്ലാസ്സ് വരെയും പ്ലസ് ടൂ വരെയും പഠനം പൂർത്തിയാക്കിയത് കിൽത്താൻ ഗവ. സീനിയർ സെക്കൻഡറി സ്കൂളിൽ മലയാളം മീഡിയത്തിൽ പഠിച്ച് കൊണ്ടാണ്. പ്ലസ് ടൂ പഠനം പൂർത്തിയാക്കിയ ശേഷം ഒരു വർഷം നീറ്റ് കോചിങ്ങിന് ചേർന്ന് പഠിച്ചു. തുടർന്നുള്ള ആദ്യ പരിശ്രമത്തിൽ തന്നെ മികച്ച മാർക്ക് നേടിയാണ് ഫാത്തിമ നീറ്റ് പരീക്ഷ പാസ്സായത്.
കിൽത്താൻ ദ്വീപിൽ പി പി ഫത്തഹുള്ള (എം.എൻ. ഓ) - ടി.ടി ഹഫീറാ ദമ്പതികളുടെ മകളാണ് ബീബി ഫാത്തിമത്ത് സുഹറ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY