DweepDiary.com | ABOUT US | Saturday, 27 July 2024

ലക്ഷദ്വീപ് സമുദ്രത്തിൽ ഭൂചലനം

In main news BY Web desk On 11 April 2024
കവരത്തി: ലക്ഷദ്വീപ് സമുദ്രാതിർത്തിയിലുണ്ടായ ഭൂമികുലുക്കത്തിെന്റെ വിറയൽ കവരത്തിയിൽ അനുഭവപ്പെട്ടു. വ്യാഴാഴ്ച പ്രാദേശിക സമയം അർദ്ധ രാത്രി 12.15 ഓടെയാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. 4.1 മാഗ്നിട്ട്യൂട് തീവ്രതയിൽ രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ലക്ഷദ്വീപ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കവരത്തി ദ്വീപിൽ നിന്ന് 63 കി മീ അകലെയായി സുഹേലിക്കും കൽപ്പേനി ദ്വീപിനുമിടയിലായാണ് ഭൂമികുലുക്കം രൂപപ്പെട്ടത്. ആന്ത്രോത്ത്, കടമത്ത് ദ്വീപുകളിലും ഭൂമികുലുക്കം അനുഭവപ്പെട്ടു. അമിനിയിൽ ഭൂമികുലുക്കം അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കവരത്തിയിൽ തെക്ക് ഭാഗത്താണ് ഭൂമികുലുക്കം കൂടുതലായി അനുഭവപ്പെട്ടത്. ഐ ആർ ബി ഓഫീസ് നിലനിൽക്കുന്ന ഭാഗത്ത് വീടുകൾക്ക് നേരിയ വിള്ളൽ വീണിട്ടുണ്ട്. ഈ ഭാഗത്ത് വീടുകളിൽ നിന്ന് ജനങ്ങളോട് മാറി നിൽക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങൾ വഴി വാർത്ത പരന്നതോടെ ജനം ഭീതിയിലായി. അമിനി, അഗത്തി, ആന്ത്രോത്ത് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഭൂമികുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. തീവ്രത കുറഞ്ഞ ഭൂമികുലുക്കമാണ് സംഭവിച്ചിരിക്കുന്നതെന്നും ഭയപ്പെടേണ്ടതില്ലെന്നും വിദഗ്ദർ അറിയിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY