DweepDiary.com | ABOUT US | Saturday, 27 July 2024

യാത്രാ പ്രശ്നത്തിന് പരിഹാരം ആവശ്യപെട്ട് കിൽത്താനിൽ കോൺഗ്രസ് മാർച്ച് നടത്തി

In main news BY Web desk On 19 February 2024
കിൽത്താൻ : ലക്ഷദ്വീപിൽ നിലവിൽ രൂക്ഷമായ യാത്രാ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപെട്ട് കിൽത്താനിൽ കോൺഗ്രസ് ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി.
കിൽത്താൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് റഹ്മത്തുള്ള, യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് അഹ്മദ് അബ്ദുൽ ജലിൽ എ ഐ സി സി മെമ്പർ എം കെ കോയ, ഫിഷറിസ് കോൺഗ്രസ് നാഷണൽ വൈസ് പ്രസിഡൻ്റ് എച്ച് കെ റഫീഫ് തുടങ്ങിയവർ നേതൃത്വം നൽകി. നിലവിൽ ഒരു കപ്പൽ മാത്രമാണ് കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് സർവ്വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ബാക്കി കപ്പലുകളെല്ലാം അറ്റകുറ്റപ്പണിയിലായതോടെ യാത്രാദുരിതം രൂക്ഷമായിരിക്കുകയാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY