DweepDiary.com | ABOUT US | Saturday, 27 July 2024

ശക്തമായ കാറ്റിന് സാധ്യത: മത്സ്യതൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം

In main news BY P Faseena On 07 December 2023
കവരത്തി: തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നതിനാൽ ഡിസംബർ ഏഴ് മുതൽ ഒമ്പത് വരെ ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് പോകാൻ പാടില്ലെന്ന് കാലാവസ്ഥ വകുപ്പ്.
മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  ഈ സാഹചര്യം കണക്കിലെടുത്ത് ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടില്ലെന്നാണ് മുന്നറിയിപ്പ്. അതെസമയം ഡിസംബർ 11ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും ലക്ഷദ്വീപ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY